തന്റെ ഐഡോൾ ക്രിസ്റ്റ്യാനോയെന്ന് സാക്ക,ആഴ്സണൽ ആരാധകർക്ക് ദഹിക്കില്ല.
സമീപകാലത്ത് ആഴ്സണലിന് വേണ്ടി തകർപ്പൻ പ്രകടനം പുറത്തെടുക്കുന്ന യുവ സൂപ്പർതാരമാണ് ബുകയോ സാക്ക. ഇന്ന് നടന്ന പ്രീ സീസൺ സൗഹൃദ മത്സരത്തിൽ എഫ്സി ബാഴ്സലോണയെ പരാജയപ്പെടുത്താൻ ആഴ്സണലിന് സാധിച്ചിരുന്നു.മൂന്നിനെതിരെ അഞ്ചു ഗോളുകൾക്കായിരുന്നു മത്സരത്തിൽ ആഴ്സണൽ വിജയിച്ചിരുന്നത്. ഈ മത്സരത്തിൽ പോലും ഗോളടിക്കാൻ ബുകയോ സാക്കക്ക് സാധിച്ചിരുന്നു.
പ്രമുഖ മാധ്യമമായ ESPN ന് സാക്ക ഒരു അഭിമുഖം നൽകിയിരുന്നു. സഹതാരമായ കായ് ഹാവേർട്സും അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നു. ഇതിൽ അതിലൊരു ചോദ്യം നിങ്ങളുടെ കുട്ടിക്കാലത്തെ ഐഡോൾ ആരായിരുന്നു എന്നാണ്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പേരാണ് സാക്ക പറഞ്ഞിട്ടുള്ളത്.ക്രിസ്റ്റ്യാനോ റൊണാൾഡോയെ കണ്ടാണ് സാക്ക വളർന്നിട്ടുള്ളത്.
SAKA:
— CristianoXtra (@CristianoXtra_) July 23, 2023
Who was your boyhood hero?
“Cristiano Ronaldo.” pic.twitter.com/kPTiVFkXSk
എന്നാൽ അദ്ദേഹത്തിന്റെ ഈ ഉത്തരം ആഴ്സണൽ ആരാധകർക്ക് അത്ര ദഹിക്കുന്ന ഒന്നായിരിക്കില്ല. കാരണം ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസമാണ്. അദ്ദേഹം യുണൈറ്റഡിയിരുന്ന കാലം തോട്ടേ സാക്ക അദ്ദേഹത്തെ ഇഷ്ടപ്പെടുന്നുണ്ട്.ആഴ്സണലും മാഞ്ചസ്റ്റർ യുണൈറ്റഡും വലിയ വൈരികളാണ്. കഴിഞ്ഞവർഷം ക്രിസ്റ്റ്യാനോ റൊണാൾഡോയെ സൈൻ ചെയ്യാനുള്ള അവസരം ലഭിച്ചിട്ട് പോലും അത് ആർസണൽ നിരസിക്കുകയായിരുന്നു.
നിലവിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്റിന്റെ താരമാണ്. തന്റെ കരിയറിന്റെ അവസാന കാലഘട്ടത്തിലാണ് ഇപ്പോൾ റൊണാൾഡോ ഉള്ളത്. കഴിഞ്ഞ സീസണിൽ 19 മത്സരങ്ങളിൽ നിന്ന് 14 ഗോളുകൾ അദ്ദേഹം ക്ലബ്ബിന് വേണ്ടി നേടിയിരുന്നു.എന്നാൽ കിരീടങ്ങൾ ഒന്നും കരസ്ഥമാക്കാൻ സാധിച്ചിരുന്നില്ല.