ഡ്രസ്സിംഗ് റൂമിനകത്ത് മോശം ഫീലിംഗ് : തുറന്നു പറഞ്ഞ് സിറ്റി സൂപ്പർ താരം!
മാഞ്ചസ്റ്റർ സിറ്റി ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒരല്പം ബുദ്ധിമുട്ടേറിയ സമയത്തിലൂടെയാണ് ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. കാരണം അവസാനമായി കളിച്ച ആറു മത്സരങ്ങളിൽ ഒരെണ്ണത്തിൽ മാത്രമാണ് അവർക്ക് വിജയിക്കാൻ സാധിച്ചിട്ടുള്ളത്. എന്നാൽ ക്ലബ്ബ് വേൾഡ് കപ്പ് സെമി ഫൈനലിൽ അവർ എതിരില്ലാത്ത മൂന്ന് ഗോളുകളുടെ വിജയം സ്വന്തമാക്കിയിരുന്നു.ഇനി ഫൈനൽ മത്സരത്തിൽ ബ്രസീലിയൻ വമ്പൻമാരായ ഫ്ലൂമിനൻസാണ് മാഞ്ചസ്റ്റർ സിറ്റിയുടെ എതിരാളികൾ.
മാഞ്ചസ്റ്റർ സിറ്റിയുടെ ഇപ്പോഴത്തെ ബുദ്ധിമുട്ടുകളെ കുറിച്ച് സൂപ്പർ താരം റോഡ്രി ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. ഡ്രസ്സിംഗ് റൂമിനകത്ത് വളരെ മോശം ഫീലിംഗ് ആണ് ഉള്ളത് എന്നാണ് റോഡ്രി പറഞ്ഞിട്ടുള്ളത്. എന്നാൽ ഈ സാഹചര്യം മറികടക്കാൻ വേണ്ടി ക്ലബ് വേൾഡ് കപ്പ് കിരീടം സ്വന്തമാക്കേണ്ടതുണ്ടെന്നും റോഡ്രി പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
Rodri urges Manchester City to shake off ‘very bad feeling’ in Club World Cup final https://t.co/dnATMDtUPq
— Guardian sport (@guardian_sport) December 19, 2023
” ഒരു ഇൻഗ്രേഡിബിൾ ട്രോഫി സ്വന്തമാക്കാനുള്ള വലിയ അവസരമാണ് ഞങ്ങൾക്ക് ഇപ്പോൾ കൈവന്നിരിക്കുന്നത്. ഞങ്ങൾ ഫൈനലിൽ എത്തിക്കഴിഞ്ഞു.എല്ലാം വിജയിക്കാൻ വേണ്ടി ഞങ്ങൾ ഞങ്ങളുടെ പരമാവധി ചെയ്യണം. കാരണം ഇതൊക്കെ ചരിത്രത്തിന്റെ ഭാഗമാവുകയാണ്. 5 കിരീടങ്ങൾ നേടിക്കൊണ്ട് ഈ വർഷം അവസാനിപ്പിക്കാൻ സാധിക്കുകയാണെങ്കിൽ അത് അവിശ്വസനീയം തന്നെയായിരിക്കും. കഴിഞ്ഞ കുറച്ച് മത്സരങ്ങൾ കാരണം ഡ്രസ്സിംഗ് റൂമിൽ വളരെ മോശം ഫീലിംഗ് ആണ് ഉണ്ടായിരുന്നത്.പക്ഷേ ഈ കിരീടം നേടിക്കൊണ്ട് ഞങ്ങൾ അത് മാറ്റിയെടുക്കേണ്ടതുണ്ട്. പോയിന്റുകൾ ഡ്രോപ്പ് ചെയ്തത് ഒരു സമ്മിശ്രമായ ഫീലിംഗ് ആണ് നൽകുന്നത്.ഇത്തരം ഘട്ടങ്ങളിൽ നമുക്ക് സംസാരിക്കാൻ അവകാശമില്ല,മിണ്ടാതിരിക്കണം.എന്നിട്ട് ഹാർഡ് വർക്ക് ചെയ്തുകൊണ്ട് റിസൾട്ട് നേടിയെടുക്കുകയാണ് വേണ്ടത് ” ഇതാണ് റോഡ്രി പറഞ്ഞിട്ടുള്ളത്.
വെള്ളിയാഴ്ച രാത്രിയാണ് മാഞ്ചസ്റ്റർ സിറ്റിയും ഫ്ലുമിനൻസും തമ്മിലുള്ള കലാശ പോരാട്ടം നടക്കുക. ഇന്ത്യൻ സമയം 11 30ന് ജിദ്ദയിൽ വച്ചുകൊണ്ടാണ് ഈ മത്സരം അരങ്ങേറുക. ഇതുവരെ ക്ലബ്ബ് വേൾഡ് കപ്പ് കിരീടം സ്വന്തമാക്കാൻ മാഞ്ചസ്റ്റർ സിറ്റിക്ക് കഴിഞ്ഞിട്ടില്ല.അതുകൊണ്ടുതന്നെ ആദ്യത്തെ കിരീടമാണ് അവർ ലക്ഷ്യം വെക്കുന്നത്.