ഡി യോങ് ക്ലബ് വിട്ട് യുണൈറ്റഡിലേക്കോ? നിലപാട് വ്യക്തമാക്കി ബാഴ്സ പ്രസിഡന്റ്‌!

എഫ്സി ബാഴ്സലോണയുടെ ഡച്ച് സൂപ്പർതാരമായ ഫ്രങ്കി ഡി യോങ്ങിനെ സ്വന്തമാക്കാൻ വേണ്ടി കിണഞ്ഞു ശ്രമങ്ങൾ നടത്തുന്നവരാണ് പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡ്.യുണൈറ്റഡിന്റെ പരിശീലകനായ എറിക്ക് ടെൻ ഹാഗിന് വലിയ താല്പര്യം ഉള്ള താരമാണ് ഫ്രങ്കി ഡി യോങ്.അതേസമയം നല്ലൊരു തുക ലഭിച്ചാൽ ബാഴ്സ അദ്ദേഹത്തെ കൈവിടുമെന്നായിരുന്നു ഇതുവരെ അറിയാൻ സാധിച്ചിരുന്നത്.

എന്നാൽ ബാഴ്സയുടെ പ്രസിഡന്റായ ജോയൻ ലാപോർട്ട ഇക്കാര്യത്തിലുള്ള ക്ലബ്ബിന്റെ നിലപാട് നേരിട്ട് വ്യക്തമാക്കിയിട്ടുണ്ട്.അതായത് ഫ്രങ്കി ഡി യോങ്ങിനെ വിൽക്കാൻ തങ്ങൾ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹത്തിനും ബാഴ്സയിൽ തന്നെ തുടരാനാണ് താല്പര്യമെന്നുമാണ് ലാപോർട്ട പറഞ്ഞിട്ടുള്ളത്. ബാഴ്സ പ്രസിഡന്റിന്റെ വാക്കുകൾ ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട്‌ ചെയ്യുന്നത് ഇങ്ങനെയാണ്.

” ഒരുപാട് ക്ലബ്ബുകൾക്ക് ഡി യോങ്ങിനെ സ്വന്തമാക്കാൻ താല്പര്യമുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡിന് മാത്രമല്ല.പക്ഷേ ഞങ്ങൾക്ക് അദ്ദേഹത്തെ വിൽക്കാനുള്ള യാതൊരുവിധ ഉദ്ദേശവും ഇല്ല.മാത്രമല്ല ക്ലബ്ബിൽ തന്നെ തുടരാനാണ് അദ്ദേഹവും ആഗ്രഹിക്കുന്നത്. അദ്ദേഹത്തെ നിലനിർത്താൻ വേണ്ടി ഞാൻ എന്തും ചെയ്യും. പക്ഷേ ഞങ്ങൾക്ക് ചില സാലറി പ്രശ്നങ്ങളുണ്ട്.അതുകൂടി പരിഹരിക്കപ്പെടേണ്ട ഒരു കാര്യമാണ് ” ഇതാണ് ലാപോർട്ട പറഞ്ഞിട്ടുള്ളത്.

ചുരുക്കത്തിൽ ബാഴ്സ പ്രസിഡന്റിന്റെ ഈയൊരു പ്രസ്താവന മാഞ്ചസ്റ്റർ യുണൈറ്റഡിന് തിരിച്ചടിയേൽപ്പിക്കുന്ന കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *