ഡി ബ്രൂയിന സൗദിയിലേക്ക് പോകാനുള്ള സാധ്യതകൾ വർദ്ധിക്കുന്നു!

മാഞ്ചസ്റ്റർ സിറ്റിയുടെ ബെൽജിയൻ സൂപ്പർ താരമായ കെവിൻ ഡി ബ്രൂയിന ഈ സീസണിൽ കേവലം ഒരു മത്സരം മാത്രമാണ് കളിച്ചിട്ടുള്ളത്.ആദ്യ മത്സരത്തിൽ തന്നെ അദ്ദേഹത്തിന് മസിൽ ഇഞ്ചുറി പിടിപെടുകയായിരുന്നു. പിന്നീട് ഇത്രയും കാലം അദ്ദേഹത്തിന് പുറത്തിരിക്കേണ്ടിവന്നു. അധികം വൈകാതെ തന്നെ അദ്ദേഹം കളിക്കളത്തിൽ തിരിച്ചെത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

2025 വരെയാണ് ഡി ബ്രൂയിനക്ക് മാഞ്ചസ്റ്റർ സിറ്റിയുമായി കോൺട്രാക്ട് അവശേഷിക്കുന്നത്.എന്നാൽ അദ്ദേഹത്തിന്റെ കരാർ പുതുക്കണോ വേണ്ടത് എന്നുള്ള കാര്യത്തിൽ സിറ്റിക്ക് തന്നെ അഭിപ്രായവ്യത്യാസങ്ങളുണ്ട്. താരത്തിന്റെ ഫിറ്റ്നസ് സംബന്ധമായ പ്രശ്നങ്ങളാണ് ഈ അഭിപ്രായ വ്യത്യാസങ്ങൾക്ക് കാരണം. മാത്രമല്ല ഡി ബ്രൂയിനക്കും കോൺട്രാക്ട് പുതുക്കുന്ന കാര്യത്തിൽ ഒരു തീരുമാനം എടുക്കാൻ കഴിഞ്ഞിട്ടില്ല.

അതുകൊണ്ടുതന്നെ വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഡി ബ്രൂയിന മാഞ്ചസ്റ്റർ സിറ്റി വിട്ടേക്കും എന്നുള്ള റൂമറുകൾ ശക്തമാണ്.സൗദി അറേബ്യ വീണ്ടും ഇപ്പോൾ സജീവമായി രംഗത്ത് വന്നു കഴിഞ്ഞു. വരുന്ന സമ്മറിൽ അവർ ഏറ്റവും കൂടുതൽ ലക്ഷ്യം വെക്കുന്ന താരങ്ങളിൽ ഒരാൾ ഡി ബ്രൂയിനയാണ്. സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് താരത്തെ എത്തിക്കാൻ വേണ്ടിയുള്ള ശ്രമങ്ങൾക്ക് ഇപ്പോൾ തന്നെ തുടക്കം കുറിച്ചിട്ടുണ്ട്.ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്ലബ്ബായ അൽ നസ്റാണ് അദ്ദേഹത്തെ പരിഗണിക്കുന്നത്.

ഡി ബ്രൂയിന സൗദി അറേബ്യയിലേക്ക് എത്താനുള്ള സാധ്യതകൾ വർദ്ധിക്കുകയാണ് എന്നാണ് റൂഡി ഗലേട്ടി റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഏതായാലും ഡി ബ്രൂയിനയാണ് ഇവിടെ ഒരു അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത്. ലിവർപൂളിന്റെ ഈജിപ്ഷൻ സൂപ്പർതാരമായ മുഹമ്മദ് സലായെ വരുന്ന സമ്മറിൽ എത്തിക്കാൻ PIF തീരുമാനിച്ചിട്ടുണ്ട്.ഡി ബ്രൂയിന,സലാ എന്നിവർക്ക് വേണ്ടിയാണ് സൗദി അടുത്ത സമ്മറിലെ ഏറ്റവും കൂടുതൽ ശ്രമങ്ങൾ നടത്തുക.ബ്രൂണോ ഫെർണാണ്ടസിനെ അവർ ലക്ഷ്യം വെച്ചിട്ടുണ്ടെങ്കിലും താരത്തെ ലഭിക്കാനുള്ള സാധ്യത വളരെയധികം കുറവാണ്.

Leave a Reply

Your email address will not be published. Required fields are marked *