ട്രെയിനിങ് നിർത്താൻ മടിച്ച ക്രിസ്റ്റ്യാനോയെ ഫെർഗൂസൻ ശാസിച്ച സംഭവം തുറന്ന് പറഞ്ഞ് ബട്ട്‌!

2003-ൽ അലക്സ് ഫെർഗൂസന്റെ താല്പര്യപ്രകാരം യുണൈറ്റഡിൽ എത്തിയ ക്രിസ്റ്റ്യാനോയുടെ വളർച്ച അതിവേഗമായിരുന്നു. ലോകത്തിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായി മാറാൻ ക്രിസ്റ്റ്യാനോക്ക്‌ കഴിഞ്ഞത് അദ്ദേഹത്തിന്റെ കഠിനാദ്ധ്യാനം ഒന്ന് കൊണ്ട് മാത്രമാണ്. അതിനുള്ള ഒരു ഉദാഹരണം കൂടി ഇപ്പോൾ മുൻ യുണൈറ്റഡ് താരമായ നിക്കി ബട്ട്‌ തുറന്ന് പറഞ്ഞിട്ടുണ്ട്. യുണൈറ്റഡിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ പരിശീലനം അവസാനിപ്പിക്കാറില്ലായിരുന്നുവെന്നും ഒടുവിൽ അലക്സ് ഫെർഗൂസൻ ശാസിച്ച സംഭവം വരെ ഉണ്ടായിട്ടുണ്ട് എന്നുമാണ് ഇദ്ദേഹത്തിന്റെ വാക്കുകൾ. യുണൈറ്റഡിൽ ക്രിസ്റ്റ്യാനോക്കൊപ്പം കളിച്ച താരമാണ് നിക്കി ബട്ട്. അദ്ദേഹത്തിന്റെ വാക്കുകൾ ഗോൾ ഡോട്ട് കോം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.

” ടാലന്റ് കൊണ്ട് മാത്രമല്ല ക്രിസ്റ്റ്യാനോ ഏറ്റവും ഉയരത്തിൽ എത്തിയത്.അദ്ദേഹത്തിന്റെ ഹാർഡ് വർക്ക്‌ കൊണ്ട് കൂടിയാണ്.ആത്മാർത്ഥ, അർപ്പണബോധം, കഠിനാധ്യാനം എന്നിവയാണ് ക്രിസ്റ്റ്യാനോയെ വ്യത്യസ്ഥനാക്കുന്നത്.അദ്ദേഹത്തിന്റെ ശാരീരിക കരുത്ത് ദൈവം നൽകിയതല്ല. മറിച്ച് റൊണാൾഡോ ഉണ്ടാക്കി എടുത്തതാണ്.മെലിഞ്ഞ ഒരു ചെറിയ പയ്യനായിരുന്നു റൊണാൾഡോ.പക്ഷേ വർഷങ്ങളോളം അധ്വാനിച്ച് റൊണാൾഡോ ആ ശാരീരിക കരുത്തും ക്ഷമതയും നേടിയെടുത്തു.പ്രീമിയർ ലീഗ് ആവിശ്യപ്പെടുന്ന കരുത്ത് ഈ പ്രായത്തിലും അദ്ദേഹത്തിനുണ്ട്. അദ്ദേഹം നന്നായി പരിശീലനം ചെയ്തിരുന്നു.വീട്ടിൽ പോവാനോ ഭക്ഷണം കഴിക്കാനോ അദ്ദേഹം താല്പര്യം കാണിച്ചിരുന്നില്ല. മറിച്ച് പരിശീലനമായിരുന്നു താല്പര്യം.തന്റെ ശ്രദ്ധ തിരിക്കുന്ന ഒന്നിലും അദ്ദേഹം താല്പര്യം കാണിച്ചിരുന്നില്ല. പലപ്പോഴും അവിടം വിടുന്ന അവസാന വ്യക്തി ക്രിസ്റ്റ്യാനോയായിരിക്കും.ചില സമയങ്ങളിൽ ഞങ്ങൾ വീട്ടിൽ പോവാൻ നിൽക്കുന്ന സമയത്ത് പോലും അദ്ദേഹം പരിശീലനം തുടരുന്നുണ്ടാവും. പിന്നീട് ഫെർഗൂസൻ പരിശീലനം നിർത്താൻ ആവിശ്യപ്പെട്ട് ശാസിക്കുന്നത് കാണാമായിരുന്നു ” ഇതാണ് ബട്ട്‌ പറഞ്ഞത്.

ഈ സീസണിൽ യുണൈറ്റഡിൽ മടങ്ങിയെത്തിയ ക്രിസ്റ്റ്യാനോ മിന്നും ഫോമിലാണ് കളിക്കുന്നത്. പ്രായമൊന്നും തന്നെ തളർത്തുന്നില്ലെന്നതിനുള്ള ഉദാഹരണമാണ് അദ്ദേഹത്തിന്റെ ഗോളടി മികവ്.

Leave a Reply

Your email address will not be published. Required fields are marked *