ട്രാൻസ്ഫർ മാർക്കറ്റിൽ പിഎസ്ജിക്ക് സ്റ്റഡി ക്ലാസ്സെടുത്ത് ന്യൂകാസിൽ യുണൈറ്റഡ്!

കഴിഞ്ഞ ദിവസമായിരുന്നു ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ന്യൂകാസിൽ യുണൈറ്റഡ് സാൻഡ്രോ ടൊണാലിയെ സ്വന്തമാക്കിയത്.AC മിലാനിൽ നിന്നും 60 മില്യൺ പൗണ്ടിനാണ് താരത്തെ ന്യൂകാസിൽ ടീമിലേക്ക് എത്തിച്ചിട്ടുള്ളത്. 23 കാരനായ താരം Ac മിലാന്റെ ഭാവി വാഗ്ദാനമായി പ്രവചിക്കപ്പെട്ട താരമായിരുന്നു. പക്ഷേ ന്യൂകാസിൽ അദ്ദേഹത്തെ കൈക്കലാക്കി കഴിഞ്ഞു.

സ്റ്റേറ്റ് ക്ലബ്ബുകൾ എങ്ങനെ ട്രാൻസ്ഫർ ജാലകത്തെ ഫലപ്രദമായ ഉപയോഗിക്കണമെന്നത് കൃത്യമായി കാണിച്ചു തരികയാണ് ഇപ്പോൾ ന്യൂകാസിൽ യുണൈറ്റഡ്. മറ്റൊരു സ്റ്റേറ്റ് ക്ലബ്ബായ പിഎസ്ജി ട്രാൻസ്ഫർ മാർക്കറ്റിൽ പലപ്പോഴും പരാജയമാണ്.റാമോസ്,മെസ്സി,വൈനാൾഡം എന്നിവരെ രണ്ടു വർഷങ്ങൾക്കു മുന്നേ പിഎസ്ജി ടീമിലേക്ക് എത്തിച്ചിരുന്നു.എന്നാൽ വലിയൊരു ഇമ്പാക്ട് ഈ താരങ്ങൾക്ക് ഉണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല എന്നതാണ് യാഥാർത്ഥ്യം.കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലും നിരവധി താരങ്ങളെ പിഎസ്ജി സ്വന്തമാക്കി.

എന്നാൽ അവരെല്ലാം കഴിഞ്ഞ സീസണിൽ തീർത്തും പരാജയപ്പെടുന്ന കാഴ്ചയാണ് നമുക്ക് കാണാൻ കഴിഞ്ഞത്. ചുരുക്കത്തിൽ ലിയനാർഡോയും ലൂയിസ് കാമ്പോസുമൊക്കെ ട്രാൻസ്ഫർ മാർക്കറ്റുകളിൽ പരാജിതരാവുകയായിരുന്നു. അതേസമയം ന്യൂകാസിൽ യുണൈറ്റഡ് വളരെ ചുരുങ്ങിയ സമയം കൊണ്ടും സൈനിങ്ങുകൾ കൊണ്ടും ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ മൂന്നാം സ്ഥാനം വരെ നേടിയെടുത്തു കഴിഞ്ഞു.

അതായത് ഒരുപാട് പണം ചിലവഴിച്ച് ഒരുപാട് സൂപ്പർ താരങ്ങളെ വാങ്ങുന്നതിന് പകരം മികവുറ്റ യുവതാരങ്ങളെ ടീമിലേക്ക് എത്തിക്കുക എന്നതാണ് ന്യൂകാസിൽ ചെയ്യുന്നത്.അത് ഇതുവരെ ഫലപ്രദമായിട്ടുണ്ട്. യഥാർത്ഥത്തിൽ പിഎസ്ജിക്ക് മാതൃകയാക്കാവുന്ന തരത്തിലാണ് ഇപ്പോൾ ട്രാൻസ്ഫർ മാർക്കറ്റുകളിൽ ന്യൂകാസിൽ ഇടപെട്ടു കൊണ്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *