ടോപ് ഫിനിഷിങ് : ക്രിസ്റ്റ്യാനോ-കവാനി സഖ്യത്തെ കുറിച്ച് റാഷ്ഫോർഡ് പറയുന്നു!

ഇന്നലെ പ്രീമിയർ ലീഗിൽ നടന്ന പത്താം റൗണ്ട് പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയം സ്വന്തമാക്കിയിരുന്നു. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു യുണൈറ്റഡ് ടോട്ടൻഹാമിനെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ, എഡിൻസൺ കവാനി, മാർക്കസ് റാഷ്ഫോർഡ് എന്നിവരായിരുന്നു യുണൈറ്റഡിന്റെ ഗോളുകൾ നേടിയത്.

ഇതിൽ യുണൈറ്റഡിന്റെ രണ്ടാം ഗോളിനെ പ്രശംസിച്ചിരിക്കുകയാണിപ്പോൾ മൂന്നാം ഗോളിന്റെ ഉടമമായ റാഷ്ഫോർഡ്.ക്രിസ്റ്റ്യാനോയുടെ അസിസ്റ്റിൽ നിന്നും കവാനിയായിരുന്നു ആ ഗോൾ നേടിയത്. ടോപ് ഫിനിഷിങ് എന്നാണ് അതിനെ കുറിച്ച് റാഷ്ഫോർഡ് പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ടോപ് ഫിനിഷിങ് ആയിരുന്നു അത്.ക്രിസ്റ്റ്യാനോ എപ്പോഴും എഡ്ജിൽ കളിക്കുമായിരുന്നു.കൂടാതെ കവാനിയുമായി നല്ല ലിങ്ക് അപ്പ് കാണിച്ചു.കവാനിയുടെ ഒരു മനോഹരമായ ഫിനിഷിങും ഉണ്ടായിരുന്നു. ഇതാണ് ഫോർവേഡുമാരിൽ നിന്നും ടീമിന് ആവിശ്യമായത്.സെക്കന്റ്‌ ഹാഫിൽ സ്‌പേസ് ലഭിക്കുമെന്ന് ഞാൻ മനസിലാക്കിയിരുന്നു.അത്കൊണ്ട് തന്നെ ക്ഷമയുടെ ഫലമായാണ് എനിക്ക് എന്റെ ഗോൾ ലഭിച്ചത്.അതൊരു നല്ല ഫീലിംഗായിരുന്നു. എന്തെന്നാൽ രണ്ടു ഗോളുകൾക്ക്‌ വിജയിച്ചു നിൽക്കുന്ന സമയമാണെങ്കിലും ഒരു ഗോൾ മടങ്ങിയാൽ അവിടെ സമ്മർദ്ദം ഉണ്ടാവാൻ സാധ്യതയുണ്ട്. എന്നാൽ മൂന്നാം ഗോളോട് കൂടി അതില്ലാതായി ” റാഷ്ഫോർഡ് പറഞ്ഞു.

ക്രിസ്റ്റ്യാനോയുടെ പകരക്കാരനായി ഇറങ്ങി കൊണ്ടായിരുന്നു റാഷ്ഫോർഡ് ഗോൾ നേടിയത്. താരം പരിക്കിൽ നിന്നും മുക്തനായത് യുണൈറ്റഡ് ആരാധകർക്ക് ആശ്വാസം നൽകുന്ന കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *