ടെൻ ഹാഗ് യുണൈറ്റഡിനെ പിറകോട്ടാണ് നടത്തുന്നത്: വിമർശനവുമായി മുൻ പരിശീലകൻ!
ഈ സീസണിൽ വളരെ മോശം തുടക്കമാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് ലഭിച്ചിട്ടുള്ളത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇതിനോടകം തന്നെ നാല് തോൽവികൾ അവർ വഴങ്ങി കഴിഞ്ഞു.ചാമ്പ്യൻസ് ലീഗിലെ ആദ്യ രണ്ട് മത്സരങ്ങളിലും മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെട്ടിരുന്നു. പ്രീമിയർ ലീഗിൽ നിലവിൽ പത്താം സ്ഥാനത്തും ചാമ്പ്യൻസ് ലീഗിൽ അവസാന സ്ഥാനത്തുമാണ് യുണൈറ്റഡ് ഇപ്പോൾ ഉള്ളത്.
അതുകൊണ്ടുതന്നെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകനായ എറിക്ക് ടെൻ ഹാഗിന് വലിയ വിമർശനങ്ങൾ ഏൽക്കേണ്ടി വരുന്നുണ്ട്.കഴിഞ്ഞ സീസണിൽ ക്ലബ്ബിലേക്ക് എത്തിയ അദ്ദേഹത്തിന് ഇതുവരെ വലിയ മാറ്റങ്ങൾ ഒന്നും ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല.മുൻ ടോട്ടൻഹാമിന്റെ പരിശീലകനായിരുന്ന ടിം ഷെർ വുഡും ഇദ്ദേഹത്തിനെതിരെ വിമർശനങ്ങൾ ഉന്നയിച്ചിട്ടുണ്ട്.ടെൻ ഹാഗ് യുണൈറ്റഡിനെ പിറകോട്ടാണ് നടത്തുന്നത് എന്നാണ് ഇദ്ദേഹം ആരോപിച്ചിട്ടുള്ളത്.ഷെർ വുഡിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Manchester United are BACK tomorrow!😍 pic.twitter.com/hKpkOjximP
— 𝗧𝗲𝗻 𝗛𝗮𝗴’𝘀 𝗥𝗲𝗱𝘀 ✍🏼🇳🇱 (@TenHagBall_) October 20, 2023
“ടെൻ ഹാഗ് ഇപ്പോൾ ക്ലബ്ബിനെ പിറകോട്ടാണ് കൊണ്ടുപോയിക്കൊണ്ടിരിക്കുന്നത്. അദ്ദേഹം ഇപ്പോൾ ചെയ്യുന്നത് നല്ല കാര്യമാണെന്ന് ഞാൻ ഒട്ടും വിശ്വസിക്കുന്നില്ല. മത്സരത്തിന്റെ അവസാനത്തിലാണ് പലപ്പോഴും ഗോളുകൾ നേടി കൊണ്ട് യുണൈറ്റഡ് വിജയിക്കുന്നത്. അതൊന്നും ഒരിക്കലും അദ്ദേഹത്തെ നല്ല പരിശീലകൻ ആക്കുന്നില്ല.താരങ്ങളെ തുല്യതയോടു കൂടി ജഡ്ജ് ചെയ്യാൻ ഈ കോച്ചിന് കഴിയുന്നില്ല. വെറുതെ താരങ്ങളെ തിരഞ്ഞെടുത്ത് ഏതെങ്കിലും ഒരു സൂപ്പർ താരം വിജയിപ്പിച്ചോളും എന്നാണ് അദ്ദേഹം കരുതുന്നത് ” ഇതാണ് മുൻ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഒമ്പതാം റൗണ്ട് പോരാട്ടത്തിന് വേണ്ടി യുണൈറ്റഡ് ഇന്ന് കളത്തിലേക്ക് ഇറങ്ങുന്നുണ്ട്.ഷെഫീൽഡ് യുണൈറ്റഡ് ആണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30ന് ഷെഫീൽഡിന്റെ മൈതാനത്ത് വച്ചുകൊണ്ടാണ് ഈ മത്സരം നടക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ ബ്രന്റ്ഫോർഡിനെ തോൽപ്പിക്കാൻ യുണൈറ്റഡിന് സാധിച്ചിരുന്നു.