ടെൻ ഹാഗ് ഗുരുതര പ്രതിസന്ധിയിലേക്ക്,സ്വന്തം താരങ്ങൾക്ക് പോലും വിശ്വാസം നഷ്ടമാകുന്നു.

പ്രീമിയർ ലീഗിൽ നടന്ന കഴിഞ്ഞ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ന്യൂകാസിൽ യുണൈറ്റഡ്നോട് പരാജയപ്പെടുകയായിരുന്നു. ഈ സീസണൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വഴങ്ങുന്ന പത്താമത്തെ തോൽവിയാണ് ഇത്.അത്രയും പരിതാപകരമായ ഒരു അവസ്ഥയിലൂടെയാണ് ക്ലബ്ബ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്.ന്യൂകാസിലിനോട് പരാജയപ്പെടുന്നതിനു മുന്നേ ചാമ്പ്യൻസ് ലീഗിൽ ഗലാറ്റസറെയോട് അവർ സമനില വഴങ്ങിയിരുന്നു. ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്താവുന്നതിന്റെ തൊട്ടരികിലാണ് യുണൈറ്റഡ് ഇപ്പോൾ ഉള്ളത്.

യുണൈറ്റഡിന്റെ പരിശീലകനായ എറിക്ക് ടെൻ ഹാഗ് ഗുരുതര പ്രതിസന്ധിയിലൂടെയാണ് ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. സ്വന്തം താരങ്ങൾക്ക് പോലും അദ്ദേഹത്തിലുള്ള വിശ്വാസം നഷ്ടമായിക്കൊണ്ടിരിക്കുകയാണ്. മാഞ്ചസ്റ്റർ യുണൈറ്റഡിലെ ചില സുപ്രധാന താരങ്ങൾക്ക് അദ്ദേഹത്തോട് വിയോജിപ്പുണ്ട് എന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസം ESPN പ്രസിദ്ധീകരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ടാക്ടിക്സ് ശരിയല്ല എന്ന അഭിപ്രായക്കാർ ക്ലബ്ബിനകത്ത് തന്നെയുണ്ട്.

വളരെ തീവ്രമായ ട്രെയിനിങ് സെഷനാണ് ഇദ്ദേഹം നൽകുന്നത്, അത് ചില താരങ്ങളെ വല്ലാതെ മടുപ്പിക്കുന്നുണ്ട്. മാത്രമല്ല എപ്പോഴും വളരെയധികം അറ്റാക്ക് ചെയ്യുന്ന ഒരു ടാക്റ്റിക്സാണ് ഈ ഡച്ച് പരിശീലകൻ നടപ്പിൽ വരുത്താറുള്ളത്. ഡിഫൻസിന് കാര്യമായ പ്രാധാന്യം നൽകാത്തതിൽ പലർക്കും ഈ പരിശീലകനോട് എതിർപ്പുണ്ട്. അതുകൊണ്ടുതന്നെ ഈ വിമർശനങ്ങളോട് കാര്യമായ രീതിയിൽ താരങ്ങൾ പ്രതികരിക്കുന്നില്ല. ഈ പരിശീലകനിൽ ഉള്ള വിശ്വാസം ഒരു കൂട്ടം താരങ്ങൾക്ക് നഷ്ടമായി കഴിഞ്ഞു എന്നാണ് ഇവർ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

മാത്രമല്ല പല താരങ്ങളുമായുള്ള ബന്ധം തകർന്നിട്ടുണ്ട്.സാഞ്ചോ,വരാനെ തുടങ്ങിയ താരങ്ങളുമായുള്ള പരിശീലകന്റെ ബന്ധം മോശം നിലയിലാണ് എന്നാണ് റിപ്പോർട്ടുകൾ.കാസമിറോ ഉൾപ്പെടെയുള്ള ചില താരങ്ങൾ ക്ലബ്ബ് വിടാനും ആലോചിക്കുന്നുണ്ട്. അങ്ങനെ മൊത്തത്തിൽ ഒരു മോശം അവസ്ഥയിലൂടെയാണ് പരിശീലകനും ക്ലബ്ബും പോയിക്കൊണ്ടിരിക്കുന്നത്. ഇനിയും പ്രകടനം മോശമായാൽ അധികം വൈകാതെ തന്നെ ടെൻ ഹാഗിന്റെ എറ അവസാനിച്ചേക്കും.

Leave a Reply

Your email address will not be published. Required fields are marked *