ടെൻ ഹാഗ് കഴിവുള്ളവൻ,തിരിച്ചു വരും: എതിർ പരിശീലകൻ കോംപനി
ഇന്ന് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടക്കുന്ന ആറാം റൗണ്ട് പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് കളത്തിലേക്ക് ഇറങ്ങുന്നുണ്ട്.ബേൺലിയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30നാണ് ഈയൊരു മത്സരം അരങ്ങേറുക.ബേൺലിയുടെ മൈതാനത്ത് വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക.
വളരെ ബുദ്ധിമുട്ടേറിയ ഒരു തുടക്കമാണ് ടെൻ ഹാഗിന് ഈ സീസണിൽ ലഭിച്ചിരിക്കുന്നത്.പ്രീമിയർ ലീഗിൽ കളിച്ച 5 മത്സരങ്ങളിൽ മൂന്നിലും യുണൈറ്റഡ് പരാജയപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇന്നത്തെ മത്സരത്തിൽ അവർക്ക് വിജയം അനിവാര്യമാണ്. നിലവിൽ ബേൺലിയെ പരിശീലിപ്പിക്കുന്നത് സിറ്റി ഇതിഹാസമായ വിൻസന്റ് കോമ്പനിയാണ്. അദ്ദേഹം ടെൻ ഹാഗിനെ കുറിച്ച് ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.കോംപനിയുടെ വാക്കുകൾ ഇങ്ങനെയാണ്.
🔴 Ten Hag: “I am pushing the team and demanding from the team but they are human beings, they are not robots”.
— Fabrizio Romano (@FabrizioRomano) September 22, 2023
“Why they are not doing it? I try to find out and I try to get and give the solutions and I also try to motivate the players to do the job”. pic.twitter.com/5Gq4N1pmU8
“എറിക്ക് ടെൻ ഹാഗ് വളരെ മികച്ച ഒരു പരിശീലകനാണ്.അസാധാരണമായ കഴിവുള്ള ഒരു കോച്ച് തന്നെയാണ് അദ്ദേഹം. അക്കാര്യത്തിൽ യാതൊരുവിധ സംശയങ്ങളും ഇല്ല.ബാക്കിയൊക്കെ പുറത്ത് നടക്കുന്ന കാര്യങ്ങളാണ്. അത് നിയന്ത്രിക്കാൻ അദ്ദേഹത്തിന് കഴിയില്ല. യുണൈറ്റഡിന്റെ ഈയൊരു അവസ്ഥക്ക് മാറ്റം വരുത്താൻ തീർച്ചയായും അദ്ദേഹത്തിന് സാധിക്കും ” ഇതാണ് കോംപനി പറഞ്ഞിട്ടുള്ളത്.
അതേസമയം ബേൺലിയും വളരെയധികം ബുദ്ധിമുട്ടേറിയ ഒരു തുടക്കമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്.പ്രീമിയർ ലീഗിൽ ആകെ കളിച്ച നാലു മത്സരങ്ങളിൽ മൂന്നിലും അവർ പരാജയപ്പെട്ടിട്ടുണ്ട്. നിലവിൽ ഒരു പോയിന്റ് മാത്രമുള്ള ബേൺലി 19 ആം സ്ഥാനത്താണ് ഉള്ളത്.