ടെൻ ഹാഗ് ഒരു ടോപ് പരിശീലകൻ : റാൾഫ് റാഗ്നിക്ക് പറയുന്നു!

വരുന്ന സീസണുകളിലേക്ക് സ്ഥിര പരിശീലകനെ നിയമിക്കാനുള്ള ഒരുക്കത്തിലാണ് നിലവിൽ മാഞ്ചസ്റ്റർ യുണൈറ്റഡുള്ളത്.അയാക്സിന്റെ പരിശീലകനായ എറിക് ടെൻ ഹാഗ് എത്തുമെന്നുള്ളത് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. പക്ഷേ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.എന്നാൽ ഫുട്ബോൾ ലോകത്തെ ഒട്ടുമിക്ക മാധ്യമങ്ങളും യുണൈറ്റഡിന്റെ പുതിയ പരിശീലകനായി കൊണ്ട് ടെൻ ഹാഗിനെയാണ് കാണുന്നത്.

ഏതായാലും ടെൻ ഹാഗിനെ കുറിച്ച് ചില കാര്യങ്ങൾ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ നിലവിലെ പരിശീലകനായ റാൾഫ് റാഗ്നിക്ക് പങ്കു വെച്ചിട്ടുണ്ട്.അതായത് ടെൻ ഹാഗ് ഒരു ടോപ് പരിശീലകനാണ് എന്നാണ് റാൾഫ് ഇപ്പോൾ പറഞ്ഞിട്ടുള്ളത്. കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.റാൾഫിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഇത് മത്സരത്തിന് മുന്നോടിയായുള്ള ഒരു പത്രസമ്മേളനമാണ്.അത്കൊണ്ട് തന്നെ ഇവിടേക്ക് വരാൻ സാധ്യതയുള്ള പരിശീലകരെ കുറിച്ച് കൂടുതൽ സംസാരിക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. യുണൈറ്റഡ് ചർച്ച ചെയ്ത എല്ലാ പരിശീലകരും ടോപ് പരിശീലകരാണ് എന്നാണ് എനിക്കിപ്പോൾ പറയാനുള്ളത്.എറിക് ടെൻ ഹാഗും അത്തരത്തിലുള്ള ഒരു മികച്ച പരിശീലകനാണ്. അതാണ് ഈയൊരു ഘട്ടത്തിൽ എനിക്ക് പറയാനാവുക. ഇതുവരെ യുണൈറ്റഡ് ചർച്ച ചെയ്തവരെല്ലാം മികച്ചവരാണ്.നിലവിൽ ഞാനിപ്പോൾ ചെയ്യേണ്ടത് വരുന്ന യുണൈറ്റഡിന്റെ മത്സരങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കുക എന്നുള്ളതാണ് ” ഇതാണ് റാൾഫ് പറഞ്ഞിട്ടുള്ളത്.

റാൾഫ് റാഗ്നിക്ക് യഥാർത്ഥത്തിൽ ഒരു ഇടക്കാല പരിശീലകൻ മാത്രമാണ്. ഈ സീസണിനു ശേഷം അദ്ദേഹം ക്ലബ്ബിൽ കൺസൾട്ടന്റായിട്ടായിരിക്കും തുടരുക.

Leave a Reply

Your email address will not be published. Required fields are marked *