ടെൻ ഹാഗ് ഉടൻ രാജിവെക്കണം: ആവശ്യമുയർത്തി യുണൈറ്റഡ് ഇതിഹാസം!
കഴിഞ്ഞ സീസണിൽ വളരെ മോശം പ്രകടനമായിരുന്നു യുണൈറ്റഡ് നടത്തിയിരുന്നത്.പ്രീമിയർ ലീഗിൽ എട്ടാം സ്ഥാനത്തായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് ഫിനിഷ് ചെയ്തിരുന്നത്.ചരിത്രത്തിൽ ആദ്യമായി കൊണ്ടാണ് ഇത്രയും മോശം നിലയിൽ യുണൈറ്റഡ് പ്രീമിയർ ലീഗ് അവസാനിപ്പിക്കുന്നത്. എന്നാൽ മാഞ്ചസ്റ്റർ സിറ്റിയെ പരാജയപ്പെടുത്തിക്കൊണ്ട് FA കപ്പ് നേടാൻ കഴിഞ്ഞു എന്നത് യുണൈറ്റഡ് ആരാധകർക്കും അവരുടെ പരിശീലകനായ ടെൻഹാഗിനും ഏറെ സന്തോഷം നൽകുന്ന കാര്യമായിരുന്നു.
ഈ കിരീടം നേടിയതുകൊണ്ടുതന്നെയാണ് യുണൈറ്റഡ് മാനേജ്മെന്റ് ടെൻഹാഗിനെ പുറത്താക്കേണ്ട എന്ന് തീരുമാനിച്ചത്. തുടർന്ന് അദ്ദേഹത്തിന്റെ കോൺട്രാക്ട് പുതുക്കുകയും ചെയ്തു. എന്നാൽ ഇക്കാര്യത്തിൽ എതിർപ്പ് രേഖപ്പെടുത്തിക്കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസമായ ജാപ് സ്റ്റാം.ടെൻഹാഗ് ഉടൻതന്നെ യുണൈറ്റഡ് പരിശീലക സ്ഥാനത്ത് നിന്നും പടിയിറങ്ങണം എന്നാണ് ഇദ്ദേഹത്തിന്റെ ആവശ്യം.ടെൻഹാഗിന്റെ കളി ശൈലിയെയായാണ് ഇദ്ദേഹം വിമർശിച്ചിട്ടുള്ളത്.സ്റ്റാമിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” മാഞ്ചസ്റ്റർ യുണൈറ്റഡ്നോടൊപ്പമുള്ള ടെൻഹാഗിന്റെ മൂന്നാമത്തെ സീസണാണ് ഇത്.അദ്ദേഹത്തിന്റെ കോൺട്രാക്ട് പുതുക്കാൻ പാടില്ലായിരുന്നു. അദ്ദേഹം ക്ലബ്ബ് വിടേണ്ട സമയം അതിക്രമിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിൽ യുണൈറ്റഡ് എത്രാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത് എന്നുള്ളത് അദ്ദേഹം മനസ്സിലാക്കണം.അദ്ദേഹത്തിന്റെ കളി ശൈലിയോട് എനിക്ക് ഒട്ടും യോജിപ്പില്ല. ടീം മോശമായി കളിക്കുമ്പോൾ അത് തുറന്നു പറയാനുള്ള ഒരു ആർജ്ജവം പരിശീലകൻ കാണിക്കണം.അല്ലാതെ ടീം മെച്ചപ്പെടുകയില്ല.ഇനി ഈ സീസണിൽ പഴയ പോലെ കാര്യങ്ങൾ നടപ്പാക്കില്ല. അദ്ദേഹം ടീമിനെ മുന്നോട്ടുകൊണ്ടുവന്നേ പറ്റൂ ” ഇതാണ് യുണൈറ്റഡ് ഇതിഹാസം പറഞ്ഞിട്ടുള്ളത്.
ഈ സീസണിൽ മാഞ്ചസ്റ്റർ സിറ്റിയോട് കമ്മ്യൂണിറ്റി ഷീൽഡ് ഫൈനൽ യുണൈറ്റഡ് കളിച്ചിരുന്നു.എന്നാൽ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുകയായിരുന്നു.അതേസമയം പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ ഫുൾഹാമിനെ പരാജയപ്പെടുത്താൻ അവർക്ക് കഴിഞ്ഞിട്ടുണ്ട്. പുതിയ താരം സിർക്സി നേടിയ ഗോൾ ആണ് അവർക്ക് വിജയം സമ്മാനിച്ചത്.