ടെൻഹാഗിനോട് മാപ്പ് പറഞ്ഞ് ബ്രൂണോ!
ഈ സീസണിൽ ഇതുവരെ മാഞ്ചസ്റ്റർ യുണൈറ്റഡ് വളരെ മോശം പ്രകടനമായിരുന്നു നടത്തിയിരുന്നത്. അതുകൊണ്ടുതന്നെ ക്ലബ്ബ് പരിശീലകനായ എറിക് ടെൻഹാഗിനെ പുറത്താക്കുകയായിരുന്നു. പകരം റൂബൻ അമോറിമിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് നിയമിച്ചിട്ടുണ്ട്. ഇന്റർനാഷണൽ ബ്രേക്കിന് ശേഷമാണ് അദ്ദേഹം ടീമിനെ നയിക്കുക.വാൻ നിസ്റ്റൽ റൂയിയുടെ കീഴിലാണ് ഇപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് കളിച്ചുകൊണ്ടിരിക്കുന്നത്.
ടെൻഹാഗിന്റെ പുറത്താവലിനെ കുറിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായ ബ്രൂണോ ഫെർണാണ്ടസ് സംസാരിച്ചിട്ടുണ്ട്. അതായത് ടെൻഹാഗിനോട് താൻ സംസാരിച്ചിരുന്നു എന്നും അദ്ദേഹത്തോട് മാപ്പ് പറഞ്ഞു എന്നുമാണ് ബ്രൂണോ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ പുറത്താവലിന് താൻ കൂടി ഉത്തരവാദിയാണെന്നും ബ്രൂണോ കൂട്ടിച്ചേർത്തിട്ടുണ്ട്. താരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” ഒരു പരിശീലകന് വിമർശനങ്ങൾ ഏൽക്കുന്നുണ്ടെങ്കിൽ അത് താരങ്ങൾക്ക് കൂടിയുള്ളതാണ്.കാരണം ടീം മികച്ച പ്രകടനം നടത്താത്തതിനാണ് അത് ലഭിക്കുന്നത്.15 താരങ്ങളെ ഒഴിവാക്കുന്നതിനേക്കാൾ എളുപ്പമാണ് ഒരു പരിശീലകനെ ഒഴിവാക്കുന്നത്.ഞാൻ അദ്ദേഹവുമായി സംസാരിച്ചിരുന്നു. അദ്ദേഹത്തോട് മാപ്പ് പറയുകയും ചെയ്തിട്ടുണ്ട്.അദ്ദേഹം പുറത്തായതിൽ ഞാൻ നിരാശനാണ്.അദ്ദേഹത്തെ സഹായിക്കാൻ ഞാൻ ശ്രമിച്ചിരുന്നു.പക്ഷേ ഞങ്ങൾക്ക് ഗോളുകൾ ഒന്നും നേടാൻ കഴിഞ്ഞില്ല.അദ്ദേഹത്തിന്റെ പുറത്താവലിന് ഞങ്ങൾ ഉത്തരവാദികളാണ്. മാനേജർ പുറത്താവുക എന്നത് ഏത് ഒരു ടീമിനെ സംബന്ധിച്ചിടത്തോളം നല്ല കാര്യമല്ല. ടീമിന്റെ മോശം പ്രകടനത്തിന് വില നൽകേണ്ടിവന്നത് അദ്ദേഹം മാത്രമാണ് “ഇതാണ് യുണൈറ്റഡ് ക്യാപ്റ്റൻ പറഞ്ഞിട്ടുള്ളത്.
ടെൻഹാഗിന് കീഴിൽ ഈ സീസണിൽ കളിച്ച 13 മത്സരങ്ങളിൽ നിന്ന് ഒരു ഗോൾ പോലും നേടാൻ ബ്രൂണോക്ക് സാധിച്ചിരുന്നില്ല. എന്നാൽ ടെൻഹാഗ് പോയതിനുശേഷം യുണൈറ്റഡ് കളിച്ച രണ്ടു മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകൾ ബ്രൂണോ സ്വന്തമാക്കിയിട്ടുണ്ട്. താൽക്കാലിക പരിശീലകനായ നിസ്റ്റൽ റൂയിക്ക് കീഴിൽ മോശമല്ലാത്ത പ്രകടനമാണ് യുണൈറ്റഡ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്.