ടെൻഹാഗിനെ പുറത്താക്കി പകരം ആ പരിശീലകനെ കൊണ്ടുവരൂ: യുണൈറ്റഡിനോട് മുൻ താരം!
ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് അത്ര നല്ല ഒരു തുടക്കമല്ല ലഭിച്ചിട്ടുള്ളത്. കമ്മ്യൂണിറ്റി ഷീൽഡ് ഫൈനൽ മത്സരത്തിൽ സിറ്റിയോട് യുണൈറ്റഡ് പരാജയപ്പെടുകയായിരുന്നു. പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെട്ടു കൊണ്ടായിരുന്നു അവർക്ക് കിരീടം നഷ്ടമായത്.കൂടാതെ പ്രീമിയർ ലീഗിൽ നടന്ന കഴിഞ്ഞ മത്സരത്തിൽ ബ്രൈറ്റണോടും യുണൈറ്റഡ് പരാജയപ്പെട്ടു.ടെൻഹാഗിന് കീഴിൽ യുണൈറ്റഡ് ബ്രൈറ്റനോട് കളിച്ച അഞ്ചുമത്സരങ്ങളിൽ നാലിലും തോൽക്കാനായിരുന്നു അവരുടെ വിധി.
അതുകൊണ്ടുതന്നെ യുണൈറ്റഡിന്റെ പരിശീലകനായ എറിക് ടെൻഹാഗിന് പതിവുപോലെ വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിട്ടുണ്ട്. മുൻപ് മാഞ്ചസ്റ്റർ യുണൈറ്റഡ് വേണ്ടി കളിച്ചിട്ടുള്ള താരമാണ് ദ്വൈറ്റ് യോർക്ക്. അദ്ദേഹം ഇപ്പോൾ ടെൻഹാഗിനെ പുറത്താക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പകരം സിനദിൻ സിദാനെ കൊണ്ടുവരാനാണ് ഇദ്ദേഹം ആവശ്യപ്പെട്ടിട്ടുള്ളത്.യോർക്കിന്റെ വാക്കുകൾ ഇങ്ങനെയാണ്.
“ടെൻഹാഗ് ഒരു മികച്ച പരിശീലകൻ ഒക്കെ തന്നെയാണ്. പക്ഷേ അദ്ദേഹം ഒരു എലൈറ്റ് പരിശീലകൻ അല്ല. യുണൈറ്റഡിന് വേണ്ടത് ഒരു എലൈറ്റ് പരിശീലകനെയാണ്.അല്ലാത്ത കാലത്തിടത്തോളം യുണൈറ്റഡ് ബുദ്ധിമുട്ടി കൊണ്ടിരിക്കും. ക്ലബ്ബിനെ മുന്നോട്ട് കൊണ്ടുപോവാൻ ഒരു പരിശീലകനാണ് സിനദിൻ സിദാൻ. വലിയ താരങ്ങളെ ആകർഷിക്കാൻ ടെൻഹാഗിന് സാധിക്കുന്നില്ല.എന്നാൽ സിദാന് സാധിക്കും. യുണൈറ്റഡിന് ആകർഷകമായ ഫുട്ബോൾ കളിക്കാനോ പ്രധാനപ്പെട്ട കിരീടങ്ങൾ നേടാനോ സാധിക്കുന്നില്ല. അതുകൊണ്ടുതന്നെയാണ് വലിയ താരങ്ങളെ ആകർഷിക്കാനും സാധിക്കാത്തത് ” ഇതാണ് മുൻ യുണൈറ്റഡ് താരം പറഞ്ഞിട്ടുള്ളത്.
ഇത് യുണൈറ്റഡ്നോടൊപ്പമുള്ള ടെൻഹാഗിന്റെ മൂന്നാമത്തെ സീസണാണ്. കഴിഞ്ഞ സീസണിൽ ഒക്കെ വളരെ ദയനീയമായ പ്രകടനമാണ് ക്ലബ്ബ് നടത്തിയിട്ടുള്ളത്. ഇത്തവണയും മോശം പ്രകടനം ആവർത്തിച്ചാൽ ടെൻഹാഗിന്റെ പരിശീലക സ്ഥാനം നഷ്ടമായേക്കും. അടുത്ത മത്സരത്തിൽ ചിരവൈരികളായ ലിവർപൂളിനെയാണ് അവർക്ക് നേരിടേണ്ടി.