ടെൻഹാഗിനെ എടുത്ത് പുറത്തിടൂ :തലയും താഴ്ത്തി ഇരുന്ന റാറ്റ്ക്ലിഫിനോട് ആരാധകർ!

ഇന്നലെ പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.ചിരവൈരികളായ ലിവർപൂൾ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് അവരെ പരാജയപ്പെടുത്തിയത്. ഈ സീസണിൽ ആകെ നാലു മത്സരങ്ങളാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് കളിച്ചിട്ടുള്ളത്.അതിൽ മൂന്നു മത്സരങ്ങളിലും അവർ പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്.യുണൈറ്റഡിന് ഒരു പുരോഗതിയും ഉണ്ടായിട്ടില്ല എന്നുള്ളത് ഇതിൽ നിന്നും വളരെ വ്യക്തമാണ്.

മാഞ്ചസ്റ്റർ യുണൈറ്റഡ് പുതിയ ഉടമസ്ഥനായ ജിം റാറ്റ്ക്ലിഫ് ഇന്നലത്തെ മത്സരം വീക്ഷിക്കാൻ വേണ്ടി സ്റ്റേഡിയത്തിൽ ഉണ്ടായിരുന്നു. യുണൈറ്റഡ് തോൽവി വഴങ്ങിയ സമയത്ത് നിരാശനായി തലയും താഴ്ത്തി ഇരിക്കുന്ന അദ്ദേഹത്തിന്റെ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്.യുണൈറ്റഡ് ആരാധകർ ഇതിനോടുള്ള തങ്ങളുടെ പ്രതികരണവും രേഖപ്പെടുത്തിയിട്ടുണ്ട്.ടെൻഹാഗിനെ പുറത്താക്കാനാണ് ഭൂരിഭാഗം വരുന്ന ആരാധകരും ആവശ്യപ്പെടുന്നത്.ആരാധകരുടെ ചില ട്വീറ്റുകൾ നോക്കാം.

‘ എനിക്ക് നിങ്ങളോട് യാതൊരുവിധ സഹതാപവും തോന്നുന്നില്ല റാറ്റ്ക്ലിഫ്. കാരണം നിങ്ങൾക്ക് ടെൻ ഹാഗിനെ പുറത്താക്കാനുള്ള അവസരം ഉണ്ടായിരുന്നു. എന്നിട്ടും നിങ്ങൾ അത് ഉപയോഗപ്പെടുത്തിയില്ല.അതിന്റെ അനന്തരഫലമാണ് നിങ്ങൾ ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത് ‘ഇതാണ് ഒരു ആരാധകൻ അഭിപ്രായപ്പെട്ടിരിക്കുന്നത്.

‘ എത്രയും പെട്ടെന്ന് ടെൻ ഹാഗിനെ പുറത്താക്കേണ്ടതുണ്ട്. കഴിഞ്ഞ രണ്ടുവർഷമായി ഒരു ബാലൻസും ഇല്ലാതെയാണ് ക്ലബ്ബ് മുന്നോട്ട് കൊണ്ടുപോയിരിക്കുന്നത്. അതിന്റെ കാരണം ഡ്രൈവറായ ടെൻ ഹാഗ് തന്നെയാണ് ‘ഇതാണ് മറ്റൊരാളുടെ അഭിപ്രായം.

‘ ഉടൻതന്നെ പരിശീലകനെ പുറത്താക്കൂ.ഇത് മാഞ്ചസ്റ്റർ യുണൈറ്റഡ് ടീം അല്ല. മറിച്ച് അയാക്സ് ഒഴിവാക്കി വിട്ട മോശം ടീമാണ് ‘ ഇതാണ് മറ്റൊരു ആരാധകന്റെ അഭിപ്രായം.

ടെൻ ഹാഗിനെ വിശ്വസിച്ചത് വലിയ മണ്ടത്തരമായി എന്ന് റാറ്റ്ക്ലിഫ് തിരിച്ചറിഞ്ഞ നിമിഷം എന്നാണ് ഒരാൾ കമന്റ് ആയി കൊണ്ട് രേഖപ്പെടുത്തിയിട്ടുള്ളത്. ഏതായാലും പരിശീലകനെ പുറത്താക്കണമെന്ന് തന്നെയാണ് ആരാധകർ ആവശ്യപ്പെടുന്നത്. പക്ഷേ ഈ സീസൺ തുടങ്ങുന്നതിനു മുൻപ് അദ്ദേഹത്തിന്റെ കോൺട്രാക്ട് പുതുക്കിയവരാണ് യുണൈറ്റഡ്. എന്നിരുന്നാലും മോശം പ്രകടനം തുടർന്നാൽ അദ്ദേഹത്തിന്റെ സ്ഥാനം നഷ്ടപ്പെടാനുള്ള സാധ്യതകൾ ഏറെയാണ്.

Leave a Reply

Your email address will not be published. Required fields are marked *