ഞാൻ ഹാരി പോട്ടറൊന്നുമല്ല : സൂപ്പർതാരത്തിന്റെ കാര്യത്തിൽ പ്രതികരിച്ച് ടെൻ ഹാഗ്!
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സൂപ്പർതാരമായ മാർക്കസ് റാഷ്ഫോർഡ് ഇപ്പോൾ തകർപ്പൻ ഫോമിലാണ് കളിച്ചുകൊണ്ടിരിക്കുന്നത്. പ്രത്യേകിച്ച് ഈ സീസണിന്റെ രണ്ടാം പകുതിയിൽ മറ്റൊരു റാഷ്ഫോർഡിനെയാണ് നമുക്കിപ്പോൾ കാണാൻ സാധിക്കുന്നത്.വേൾഡ് കപ്പിന് ശേഷം കളിച്ച പത്ത് മത്സരങ്ങളിൽ നിന്ന് 10 ഗോളുകൾ നേടാൻ റാഷ്ഫോഡിന് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ നോട്ടിങ്ഹാമിനെതിരെയുള്ള മത്സരത്തിൽ ഒരു സുന്ദരമായ ഒരു ഗോൾ താരം നേടിയിരുന്നു.
യുണൈറ്റഡ് പരിശീലകനായ എറിക്ക് ടെൻ ഹാഗിനാണ് പലരും ഇതിന്റെ ക്രെഡിറ്റ് നൽകുന്നത്. ഇതേക്കുറിച്ച് ടെൻ ഹാഗിനോട് ചോദിക്കപ്പെടുകയും ചെയ്തിരുന്നു. താൻ ഹാരി പോട്ടർ ഒന്നുമല്ല എന്നാണ് ഇതിന് മറുപടിയായി കൊണ്ട് ടെൻ ഹാഗ് പറഞ്ഞിട്ടുള്ളത്. അതായത് താൻ മാജിക് ഒന്നും കാണിച്ചിട്ടില്ല എന്നാണ് ഇദ്ദേഹം ഉദ്ദേശിച്ചിട്ടുള്ളത്.ടെൻ ഹാഗിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Erik ten Hag confirms he hasn't cast a spell on @MarcusRashford 🪄🤣 pic.twitter.com/8z2KnqteZA
— UtdDistrict (@UtdDistrict) January 28, 2023
” ഞാൻ ഹാരി പോട്ടർ ഒന്നുമല്ല. ഇതൊക്കെ ആത്മവിശ്വാസവുമായി ബന്ധപ്പെട്ട് കിടക്കുന്ന കാര്യങ്ങളാണ്.ഓരോ താരങ്ങൾക്കും അവരുടെ കോൺഫിഡൻസ് ലഭിച്ചുകഴിഞ്ഞാൽ മികവിലേക്ക് ഉയരാൻ സാധിക്കും.അതിനുവേണ്ടിയാണ് ഫൈറ്റ് ചെയ്യേണ്ടത്.തീർച്ചയായും കളിക്കുന്ന രീതിയിൽ ഞങ്ങൾ ഒരു സ്ട്രക്ചർ ഉണ്ടാക്കി എന്നുള്ളത് ശരിയാണ്. ഞങ്ങൾ അദ്ദേഹത്തിന് ചില റൂട്ടീനുകൾ നൽകിയിട്ടുണ്ട്. പക്ഷേ ഈ മികവിന്റെ ക്രെഡിറ്റ് ഒക്കെ അദ്ദേഹത്തിന് തന്നെയാണ് ” ഇതാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ഏതായാലും താരത്തിന്റെ ഈ മികവ് ഇപ്പോൾ യുണൈറ്റഡിന് വളരെയധികം ഗുണം ചെയ്യുന്നുണ്ട്. ഇന്ന് നടക്കുന്ന FA കപ്പ് മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എതിരാളികൾ റീഡിങ്ങാണ്.