ഞാൻ ഫൈറ്റ് തുടരും: വമ്പൻ തോൽവിക്ക് പിന്നാലെ ടെൻ ഹാഗ് പറഞ്ഞത്!
ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ നാണംകെട്ട തോൽവിയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ളത്. എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ക്രിസ്റ്റൽ പാലസ് യുണൈറ്റഡിനെ പരാജയപ്പെടുത്തിയത്.ദയനീയ പ്രകടനമായിരുന്നു യുണൈറ്റഡ് നടത്തിയിരുന്നത്. 10 ഷോട്ട് ഓൺ ടാർഗറ്റുകൾ പാലസ് നടത്തിയപ്പോൾ കേവലം രണ്ട് ഷോട്ട് ഓൺ ടാർഗറ്റ് മാത്രമാണ് യുണൈറ്റഡിന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടുള്ളത്.
അതായത് ഈ പരാജയത്തിനുശേഷം യുണൈറ്റഡ് പരിശീലകനായ ടെൻ ഹാഗ് ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. ലഭ്യമായ താരങ്ങളെ വെച്ച് ഞാൻ ഫൈറ്റ് ചെയ്യുകയാണെന്നും അത് ഇനിയും തുടരുമെന്നുമാണ് ടെൻ ഹാഗ് പറഞ്ഞിട്ടുള്ളത്.സ്‌കൈ സ്പോർട്സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
🔴 Ten Hag: “I will keep fighting. I have to do it with the players who are available”.
— Fabrizio Romano (@FabrizioRomano) May 6, 2024
“There are reasons, everyone has seen our backline… but we have to deal with it”.
“We should've kept fighting like the fans did”, told Sky. pic.twitter.com/NTUv8TDLKH
” ഞാൻ ഫൈറ്റ് തുടരുക തന്നെ ചെയ്യും.എനിക്ക് ലഭ്യമായ താരങ്ങളെ വെച്ച് അത് ചെയ്യേണ്ടതുണ്ട്.ഈ മോശം പ്രകടനത്തിന് ഒരുപാട് കാരണങ്ങളുണ്ട്. ഞങ്ങളുടെ പ്രതിരോധനിരയെ നിങ്ങൾ കണ്ടില്ലേ.പക്ഷേ ഞങ്ങൾ ഇതെല്ലാം കൈകാര്യം ചെയ്യേണ്ടതുണ്ട്. ആരാധകർ ഇതുപോലെ ഞങ്ങൾക്ക് ഫൈറ്റ് ചെയ്യുന്നത് തുടരേണ്ടതുണ്ട് “ഇതാണ് യുണൈറ്റഡ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.
സമീപകാലത്തെ ഏറ്റവും മോശം നിലയിലാണ് ഇപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് ഉള്ളത്.പോയിന്റ് പട്ടികയിൽ അവർ എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് കഴിഞ്ഞു. 13 തോൽവികൾ അവർ പ്രീമിയർ ലീഗിൽ മാത്രമായി വഴങ്ങിയിട്ടുണ്ട്.ഈ സീസണിന് ശേഷം ടെൻ ഹാഗിന്റെ പരിശീലക സ്ഥാനം തെറിക്കാനുള്ള സാധ്യതകൾ ഏറെയാണ്.