ഞാൻ പ്രായമോ പാസ്പോർട്ടോ അല്ല നോക്കാറുള്ളത്: സിൽവ വിഷയത്തിൽ പ്രതികരിച്ച് പോച്ചെട്ടിനോ
പ്രീമിയർ ലീഗിൽ നടന്ന കഴിഞ്ഞ മത്സരത്തിൽ ചെൽസി വോൾവ്സിനോട് ഒരു വമ്പൻ തോൽവി ഏറ്റുവാങ്ങുകയായിരുന്നു. രണ്ടിനെതിരെ നാല് ഗോളുകൾക്കായിരുന്നു ചെൽസി പരാജയപ്പെട്ടത്. ഇതോടെ തിയാഗോ സിൽവയുടെ ഭാര്യ പോച്ചെട്ടിനോക്കെതിരെ പരോക്ഷമായി വിമർശനം ഉന്നയിച്ചിരുന്നു. മാറേണ്ട സമയമായെന്നും അല്ലെങ്കിൽ വൈകിപ്പോകും എന്നുമായിരുന്നു അവരുടെ പോസ്റ്റ്. ഇതിന് ശേഷം നടന്ന FA കപ്പ് മത്സരത്തിൽ ചെൽസി വിജയം സ്വന്തമാക്കിയിരുന്നു.
ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു അവർ വില്ലയെ തോൽപ്പിച്ചത്.ഈ മത്സരത്തിൽ സിൽവ സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടായിരുന്നില്ല.അദ്ദേഹത്തെ പുറത്തിരുത്തുകയായിരുന്നു. എന്തുകൊണ്ട് അദ്ദേഹത്തെ പുറത്തിരുത്തിയെന്ന് പരിശീലകനായ പോച്ചെട്ടിനോയോട് ചോദിക്കപ്പെട്ടിരുന്നു. എല്ലാവരെ പോലെയുള്ള ഒരു താരമാണ് സിൽവ എന്നാണ് ഈ പരിശീലകൻ മറുപടി നൽകിയിട്ടുള്ളത്.പോച്ചെട്ടിനോയുടെ വാക്കുകൾ ഇങ്ങനെയാണ്.
🚨🔵 Pochettino on Thiago Silva: “All the players are in the same position as him”.
— Fabrizio Romano (@FabrizioRomano) February 9, 2024
“We always assess and then we take the decision. He is not different from the others”.
“I don’t look at the passport or the age of the player”. pic.twitter.com/YxfVXlZTzX
“എല്ലാ താരങ്ങളും അദ്ദേഹത്തെപ്പോലെ ഒരേ പൊസിഷനിൽ തന്നെയാണ് ഉള്ളത്.എല്ലാ താരങ്ങളെയും ഞങ്ങൾ ഒരുപോലെയാണ് പരിഗണിക്കുന്നത്.അതിനുശേഷമാണ് തീരുമാനങ്ങൾ എടുക്കുന്നത്.അദ്ദേഹം മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമല്ല. ഞാൻ താരങ്ങളുടെ പാസ്പോർട്ടോ അതല്ലെങ്കിൽ വയസ്സോ അല്ല നോക്കുന്നത് ” ഇതാണ് ചെൽസി കോച്ച് പറഞ്ഞിട്ടുള്ളത്.
അതായത് സിൽവക്ക് പ്രത്യേക പരിഗണന ഇല്ലെന്നും മറ്റുള്ള താരങ്ങളെ പോലെയാണ് സിൽവ എന്നുമാണ് ഇദ്ദേഹം വ്യക്തമാക്കിയിട്ടുള്ളത്. ഇനി ചെൽസി അടുത്ത മത്സരത്തിൽ ക്രിസ്റ്റൽ പാലസിനയാണ് നേരിടുക. വരുന്ന തിങ്കളാഴ്ച രാത്രി ഇന്ത്യൻ സമയം 1:30നാണ് ഈ മത്സരം നടക്കുക. നിലവിൽ പോയിന്റ് പട്ടികയിൽ പതിനൊന്നാം സ്ഥാനത്താണ് ചെൽസി ഉള്ളത്.