ഞാൻ പൂർണ്ണമായും സഹകരിച്ചില്ലേ,എന്നിട്ടും? കുറ്റം ചുമത്തിയതിൽ പ്രതികരിച്ച് പക്കേറ്റ!

ബ്രസീലിയൻ സൂപ്പർ താരമായ ലുകാസ് പക്കേറ്റ നിലവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ വെസ്റ്റ്ഹാം യുണൈറ്റഡിന് വേണ്ടിയാണ് കളിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ ഈയിടെ അദ്ദേഹം ചില വിവാദങ്ങളിൽ അകപ്പെട്ടിരുന്നു. വാതവെപ്പുമായി ബന്ധപ്പെട്ട നിയമങ്ങൾ അദ്ദേഹം ലംഘിച്ചിരുന്നു.വാതുവെപ്പ് സംഘങ്ങളെ സഹായിക്കാൻ വേണ്ടി ഈ ബ്രസീലിയൻ താരം മനപ്പൂർവ്വം മത്സരങ്ങളിൽ യെല്ലോ കാർഡുകൾ വഴങ്ങിയതായി ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ കണ്ടെത്തിയിരുന്നു.അതുകൊണ്ടുതന്നെ ഇങ്ങനെ അദ്ദേഹത്തിൽ കുറ്റം ചുമത്തപ്പെട്ടിട്ടുണ്ട്.

ഈ വിഷയത്തിൽ വിശദീകരണം നൽകാൻ ജൂൺ മൂന്നാം തീയതി വരെ അദ്ദേഹത്തിന് സമയം അനുവദിച്ചിട്ടുണ്ട്. അതിനുശേഷം അദ്ദേഹം കുറ്റക്കാരനാണ് എന്ന് തെളിഞ്ഞു കടുത്ത ശിക്ഷ അദ്ദേഹത്തിന് ലഭിച്ചേക്കും.ബാൻ ഉൾപ്പെടെയുള്ള ശിക്ഷകളാണ് അദ്ദേഹത്തെ കാത്തിരിക്കുന്നത്.എന്നാൽ താൻ പൂർണമായും നിരപരാധിയാണ് എന്നുള്ള കാര്യം പക്കേറ്റ തന്നെ ഇപ്പോൾ പറഞ്ഞിട്ടുണ്ട്. കുറ്റം ചുമത്തപ്പെട്ടതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു ഈ ബ്രസീലിയൻ സൂപ്പർ താരം.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“FA എന്നിൽ കുറ്റം ചുമത്തിയ കാര്യത്തിൽ ഞാൻ അത്ഭുതപ്പെട്ടുപോയി,മാത്രമല്ല ഞാൻ വളരെയധികം നിരാശനുമാണ്. കഴിഞ്ഞ 9 മാസത്തോളമായി അവരുടെ എല്ലാവിധ അന്വേഷണങ്ങളോടും ഞാൻ പൂർണ്ണമായും സഹകരിച്ചിട്ടുണ്ട്.എനിക്ക് നൽകാൻ കഴിയാവുന്ന എല്ലാ വിവരങ്ങളും ഞാൻ അവർക്ക് നൽകുകയും ചെയ്തിട്ടുണ്ട്.അവർ എന്നിൽ ചുമത്തപ്പെട്ട എല്ലാ കുറ്റങ്ങളും ഞാൻ നിഷേധിക്കുന്നു. ഞാൻ നിരപരാധിയാണ് എന്ന് തെളിയിക്കാൻ വേണ്ടി എന്റെ അവസാനശ്വാസം വരെ പോരാടും. ഇപ്പോഴും ഇൻവെസ്റ്റിഗേഷൻ തുടരുന്നത് കൊണ്ട് എനിക്ക് ഇക്കാര്യത്തിൽ കൂടുതലൊന്നും പറയാനില്ല ” ഇതാണ് പക്കേറ്റ പറഞ്ഞിട്ടുള്ളത്.

വരുന്ന കോപ്പ അമേരിക്കക്കുള്ള ബ്രസീൽ ടീമിൽ ഇടം നേടാൻ കഴിഞ്ഞിട്ടുള്ള താരമാണ് പക്കേറ്റ. പക്ഷേ അദ്ദേഹം കുറ്റക്കാരനാണ് എന്ന് കണ്ടെത്തിയാൽ അദ്ദേഹത്തിന് സ്ഥാനം നഷ്ടമാവാൻ സാധ്യതയുണ്ട്. ഗുരുതരമായ ഒരു കുറ്റം തന്നെയാണ് അദ്ദേഹത്തിൽ ഇപ്പോൾ ആരോപിക്കപ്പെട്ടിട്ടുള്ളത്. അതുകൊണ്ടുതന്നെ ശിക്ഷയും വളരെ വലുതായിരിക്കും എന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *