ഞാൻ നല്ല കളിയാണ് : തെളിവുകൾ നിരത്തി മഗ്വയ്ർ വാദിക്കുന്നു!

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇംഗ്ലീഷ് ഡിഫൻഡറായ ഹാരി മഗ്വയ്ർ പലപ്പോഴും വലിയ അബദ്ധങ്ങൾ വരുത്തിവെക്കാറുണ്ട്.അതുകൊണ്ടുതന്നെ യുണൈറ്റഡ് പരിശീലകനായ ടെൻ ഹാഗ് ഇപ്പോൾ ഈ താരത്തിന് അവസരങ്ങൾ നൽകാറില്ല. പക്ഷേ യുണൈറ്റഡ് മോശം സ്ഥിതിക്ക് മാറ്റമൊന്നും ഇപ്പോഴും സംഭവിച്ചിട്ടില്ല.ഈ സീസണിൽ ആകെ 6 മത്സരങ്ങളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിനോടകം തന്നെ പരാജയപ്പെട്ടു കഴിഞ്ഞിട്ടുണ്ട്.

കഴിഞ്ഞ സീസണിൽ മഗ്വയ്ർ ആകെ 16 മത്സരങ്ങളിൽ മാത്രമാണ് സ്റ്റാർട്ട് ചെയ്തിട്ടുള്ളത്.അതിൽ 12 മത്സരങ്ങളിലും വിജയിക്കാൻ യുണൈറ്റഡിന് കഴിഞ്ഞിട്ടുണ്ട്. 75% ആണ് വിജയശതമാനമായി കൊണ്ടുവരുന്നത്.എന്നാൽ മഗ്വയ്ർ സ്റ്റാർട്ട് ചെയ്യാതെ യുണൈറ്റഡ് കളിച്ച 46 മത്സരങ്ങളിൽ 29 വിജയമാണ് അവർ നേടിയിട്ടുള്ളത്. വിജയശതമാനം 63 മാത്രമേ ഉള്ളൂ. ഈ മഗ്വയ്ർ സ്റ്റാർട്ട് ചെയ്ത രണ്ട് കരബാവോ കപ്പ് മത്സരങ്ങളിലും യുണൈറ്റഡ് വിജയിച്ചിട്ടുണ്ട്.അദ്ദേഹമില്ലാത്ത ആറുമത്സരങ്ങളിൽ യുണൈറ്റഡ് പരാജയപ്പെടുകയും ചെയ്തിട്ടുണ്ട്.

ഈ വിജയ ശതമാനങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് മഗ്വയ്ർ തന്നെ സ്വയം ഡിഫൻഡ് ചെയ്തിട്ടുണ്ട്. അവസരങ്ങൾ ലഭിച്ചില്ലെങ്കിൽ ക്ലബ്ബ് വിടുമെന്നും മഗ്വയ്ർ കൂട്ടിചേർത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ക്ലബ്ബിനും രാജ്യത്തിനും വേണ്ടി ഞാൻ അവസാനമായി സ്റ്റാർട്ട് ചെയ്ത 20 മത്സരങ്ങളിലെ കണക്കുകൾ നിങ്ങൾ ഒന്ന് എടുത്തു നോക്കുക.എന്റെ പ്രകടനത്തിൽ ഞാൻ വളരെയധികം ഹാപ്പിയാണ്.ഞാൻ ഒരുപാട് മത്സരങ്ങളിൽ ഒന്നും സ്റ്റാർട്ട് ചെയ്തിട്ടില്ല. പക്ഷേ സ്റ്റാർട്ട് ചെയ്ത മത്സരങ്ങളിലെ എന്റെ വിജയശതമാനം വളരെയധികം ഉയരത്തിലാണ്. തീർച്ചയായും എനിക്ക് ടീമിനെ സഹായിക്കാൻ പറ്റുന്ന കൂടുതൽ അവസരങ്ങൾ ഉണ്ട്,എനിക്ക് ഇമ്പ്രൂവ് ആവേണ്ടതുണ്ട്. ടീമിനെ സഹായിക്കാൻ തന്നെയാണ് ഞാൻ ആഗ്രഹിക്കുന്നത്. ഒരുപാട് കാലമൊന്നും ഞാൻ പുറത്തിരിക്കാൻ പോകുന്നില്ല.ക്ലബ്ബുമായി ഭാവിയെക്കുറിച്ച് സംസാരിക്കുക തന്നെ ചെയ്യും ” ഇതാണ് മഗ്വയ്ർ പറഞ്ഞിട്ടുള്ളത്.

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ അദ്ദേഹത്തോട് ക്ലബ്ബ് വിടാൻ പരിശീലകൻ ആവശ്യപ്പെട്ടിരുന്നു.വെസ്റ്റ്‌ ഹാം യുണൈറ്റഡ് താരത്തെ സ്വന്തമാക്കാൻ മുന്നോട്ടു വരികയും ചെയ്തിരുന്നു.പക്ഷെ മഗ്വയ്ർ ക്ലബ്ബിൽ തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *