ഞാൻ കരയാൻ ആഗ്രഹിച്ചു : ഇമോഷണലായതിന്റെ കാരണം വ്യക്തമാക്കി ലിസാൻഡ്രോ മാർട്ടിനസ്!
ഇന്നലെ പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ ടോട്ടൻഹാമിനെ പരാജയപ്പെടുത്താൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് സാധിച്ചിരുന്നു. സൂപ്പർ താരങ്ങളായ ഫ്രഡ്,ബ്രൂണോ എന്നിവരുടെ ഗോളുകളാണ് യുണൈറ്റഡിന് വിജയം സമ്മാനിച്ചത്. മത്സരത്തിൽ തകർപ്പൻ പ്രകടനമായിരുന്നു യുണൈറ്റഡ് പുറത്തെടുത്തത്. മാത്രമല്ല പ്രതിരോധനിരയിൽ അർജന്റൈൻ സൂപ്പർതാരമായ ലിസാൻഡ്രോ ഉജ്ജ്വല പ്രകടനം പുറത്തെടുക്കുകയും.
ലിസാൻഡ്രോ മാർട്ടിനസിനോടുള്ള ഇഷ്ടംകൊണ്ട് യുണൈറ്റഡ് ആരാധകർ അർജന്റീന..അർജന്റീന.. എന്നുള്ള ചാന്റ് മത്സരത്തിനിടയിൽ മുഴക്കിയിരുന്നു.അത് കേട്ടപ്പോൾ താൻ കരയാൻ ആഗ്രഹിച്ചു എന്നാണ് ലിസാൻഡ്രോ മാർട്ടിനസ് ഇതേക്കുറിച്ച് പറഞ്ഞിട്ടുള്ളത്.മത്സരശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.ലിസാൻഡ്രോയുടെ വാക്കുകൾ ഇങ്ങനെയാണ്.
Lisandro Martinez vs Tottenham | The Butcher 🔪
— United Focus🔰 (@utdfocusid) October 20, 2022
pic.twitter.com/OQuVZIwymK
” സത്യം പറഞ്ഞാൽ എന്നെ സംബന്ധിച്ചിടത്തോളം ഇത് വളരെയധികം ഇമോഷണൽ ആയിരുന്നു.ലോകത്തിലെ ഏറ്റവും മികച്ച ക്ലബ്ബുകളിൽ ഒന്നിലാണ് ഞാൻ ഉള്ളത്. ഈ സ്റ്റേഡിയവും ഈ അന്തരീക്ഷവും അത്ഭുതപ്പെടുത്തുന്ന ഒന്നാണ്.ആരാധകരുടെ ചാന്റ് കേട്ടപ്പോൾ,യഥാർത്ഥത്തിൽ ഞാൻ കരയാനാണ് ആഗ്രഹിച്ചത്.ഈ മത്സരത്തിൽ ഞങ്ങൾ ഉഗ്രൻ പ്രകടനമാണ് നടത്തിയത്.മത്സരത്തിന്റെ നിയന്ത്രണം ഞങ്ങളുടെ കൈകളിലായിരുന്നു. ഞാൻ വളരെയധികം ഹാപ്പിയാണ് ” ലിസാൻഡ്രോ മാർട്ടിനസ് പറഞ്ഞു.
തുടക്കത്തിൽ ഒരുപാട് വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിട്ടുള്ള താരമായിരുന്നു ലിസാൻഡ്രോ മാർട്ടിനസ്. എന്നാൽ പിന്നീട് മികച്ച പ്രകടനം നടത്തിക്കൊണ്ട് ഏവരുടെയും പ്രശംസ പിടിച്ചുപറ്റാൻ ലിസാൻഡ്രോക്ക് സാധിച്ചിരുന്നു.