ഞാൻ എന്നെപ്പോലും സംശയിച്ചു : തുറന്ന് പറഞ്ഞ് ബ്രൂണോ ഫെർണാണ്ടസ്!
ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ ആവേശവിജയം സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് കഴിഞ്ഞിരുന്നു. രണ്ടിനെതിരെ 3 ഗോളുകൾക്കാണ് ആസ്റ്റൻ വില്ലയെ യുണൈറ്റഡ് പരാജയപ്പെടുത്തിയത്.ആദ്യപകുതിയിൽ രണ്ടു ഗോളുകൾക്ക് പിറകിൽ പോയ യുണൈറ്റഡ് രണ്ടാം പകുതിയിൽ മൂന്ന് ഗോളുകൾ തിരിച്ചടിച്ചുകൊണ്ട് വിജയം സ്വന്തമാക്കുകയായിരുന്നു. തുടർച്ചയായ തോൽവികൾക്കിടയിൽ സ്വന്തമാക്കിയ ഈ വിജയം അവർക്ക് ആശ്വാസം നൽകുന്ന കാര്യമാണ്.
ഈ സീസണിൽ 13 തോൽവികൾ യുണൈറ്റഡ് വഴങ്ങിയിട്ടുണ്ട്. ഏതായാലും ഇതേക്കുറിച്ച് ചില കാര്യങ്ങൾ യുണൈറ്റഡ് നായകനായ ബ്രൂണോ ഫെർണാണ്ടസ് പറഞ്ഞിട്ടുണ്ട്.താൻ തന്നെ സംശയിച്ചു എന്നാണ് ബ്രൂണോ പറഞ്ഞിട്ടുള്ളത്. ക്ലബ്ബിനകത്ത് പരസ്പരം ഒരു വിശ്വാസമില്ലായ്മ നിലനിന്നിരുന്നു എന്നാണ് ഇദ്ദേഹം വ്യക്തമാക്കിയിട്ടുള്ളത്.ബ്രൂണോയുടെ വാക്കുകൾ ഇങ്ങനെയാണ്.
Bruno Fernandes' game by numbers vs. Aston Villa:
— Squawka Live (@Squawka_Live) December 26, 2023
74 touches
11 passes into final ⅓ (most)
10 passes into opp. box (most)
7/14 duels won
7 crosses
5 through-balls (most)
3 interceptions
3 chances created
2 take-ons completed
2 shots
Captain's display. Captain's heat map. 🥵 pic.twitter.com/mM4YSoB9tn
” ഇന്നത്തെ മത്സരത്തിൽ അടിയുറച്ച വിശ്വാസം ഉണ്ടായിരുന്നു. പക്ഷേ കഴിഞ്ഞ കുറച്ചു ദിവസങ്ങളിൽ വിശ്വാസമില്ലായ്മ നിലനിന്നിരുന്നു.പരസ്പരം വിശ്വാസമില്ലെങ്കിൽ കാര്യങ്ങൾ വളരെയധികം ബുദ്ധിമുട്ടായിരിക്കും.എന്തിനേറെ പറയുന്നു ഞാൻ പോലും എന്നെ സംശയിച്ചു, എനിക്ക് ഇവിടെ തുടരാനുള്ള അർഹതയുണ്ടോ എന്നായിരുന്നു ഞാൻ സംശയിച്ചിരുന്നത്.കാര്യങ്ങൾ ശരിയായ രൂപത്തിൽ മുന്നോട്ടു പോകുന്നില്ലെങ്കിൽ ഇതൊക്കെ തികച്ചും സ്വാഭാവികമായ കാര്യമാണ്. ഇതിനെയെല്ലാം തരണം ചെയ്തു കൊണ്ടാണ് ഈ റിസൾട്ട് ഞങ്ങൾക്ക് നേടിയെടുക്കേണ്ടി വന്നത് “ബ്രൂണോ പറഞ്ഞു.
മികച്ച ഫോമിൽ കളിക്കുന്ന വില്ലയെ തോൽപ്പിക്കാൻ കഴിഞ്ഞത് യുണൈറ്റഡിന് സഹായകരമാകുന്ന ഒന്നാണ്. ഇനി അടുത്ത മത്സരത്തിൽ നോട്ടിങ്ഹാം ഫോറസ്റ്റിനെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് നേരിടുക. നിലവിൽ പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്താണ് യുണൈറ്റഡ് ഉള്ളത്. 8 തോൽവികൾ ഈ സീസണിൽ അവർ പ്രീമിയർ ലീഗിൽ വഴങ്ങിയിട്ടുണ്ട്.