ഞായറാഴ്ച്ച രാജാവ് കളിച്ചിരിക്കും : താൻ തിരിച്ചെത്തുവെന്ന് പ്രഖ്യാപിച്ച് ക്രിസ്റ്റ്യാനോ!

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെക്കുറിച്ച് നിരവധി അഭ്യൂഹങ്ങൾ പ്രചരിച്ചുകൊണ്ടിരിക്കുന്ന ഒരു സമയമാണിത്.താരത്തിന് മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാനായിരുന്നു താൽപര്യം. എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡോ എറിക്ക് ടെൻ ഹാഗോ ഇതിന് സമ്മതിച്ചിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിച്ചു വരികയായിരുന്നു.

എന്നാൽ ഇക്കാര്യത്തിൽ ഒരു ട്വിസ്റ്റ് ഇപ്പോൾ സംഭവിച്ചു കഴിഞ്ഞിട്ടുണ്ട്. അതായത് ഞായറാഴ്ച അഥവാ നാളെ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്പാനിഷ് ക്ലബ്ബായ റയോ വല്ലക്കാനക്കെതിരെ സൗഹൃദ മത്സരം കളിക്കുന്നുണ്ട്. ഈ മത്സരത്തിൽ താൻ കളിക്കുമെന്ന് ഇപ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. അതായത് ” ഞായറാഴ്ച രാജാവ് കളിക്കുമെന്നാണ് ” ക്രിസ്ത്യാനോ തന്നെ ഇൻസ്റ്റഗ്രാമിൽ കുറിച്ചിട്ടുള്ളത്. തന്നെ സ്വയം രാജാവ് എന്നാണ് റൊണാൾഡോ വിശേഷിപ്പിച്ചിട്ടുള്ളത്.

ക്രിസ്റ്റ്യാനോയുടെ പേരിലുള്ള ഒരു ഫാൻ പേജ് അത്ലറ്റിക്കോ മാഡ്രിഡിനെതിരെയുള്ള സൗഹൃദ മത്സരത്തിനുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സ്‌ക്വാഡ് പോസ്റ്റ് ചെയ്തിരുന്നു.ഈ സ്‌ക്വാഡിൽ റൊണാൾഡോ ഇല്ലായിരുന്നു. ഈ പോസ്റ്റിന് താഴെ കമന്റായി കൊണ്ടാണ് ഞായറാഴ്ച താൻ കളത്തിൽ ഇറങ്ങുമെന്നുള്ള കാര്യം റൊണാൾഡോ സ്ഥിരീകരിച്ചിട്ടുള്ളത്.Sunday the King plays എന്നാണ് റൊണാൾഡോ എഴുതിയിട്ടുള്ളത്. കൂടെ ഒരു ലൈക്കിന്റെ ചിത്രവും ഇദ്ദേഹം നൽകിയിട്ടുണ്ട്.

ഇന്നും നാളെയും മാഞ്ചസ്റ്റർ യുണൈറ്റഡ് സൗഹൃദ മത്സരം കളിക്കുന്നുണ്ട്. ഇന്ന് നടക്കുന്ന മത്സരത്തിൽ സ്പാനിഷ് വമ്പൻമാരായ അത്ലറ്റിക്കോ മാഡ്രിഡാണ് യുണൈറ്റഡിന്റെ എതിരാളികൾ.ഇന്ന് ഇന്ത്യൻ സമയം വൈകീട്ട് 5:15-നാണ് ഈയൊരു മത്സരം നടക്കുക.നാളെ രാത്രി 8:30-നാണ് റയോ വല്ലക്കാനോയെ യുണൈറ്റഡ് നേരിടുക.

Leave a Reply

Your email address will not be published. Required fields are marked *