ഞാനെന്റെ വാക്ക് തെറ്റിച്ചു,ഇത് ബാഴ്സക്കെതിരെയുള്ള കംബാക്ക് പോലെ:ക്ലോപ്

2019 ലെ യുവേഫ ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ ഫുട്ബോൾ ആരാധകർ മറക്കാൻ സാധ്യത ഉണ്ടാവില്ല. ബാഴ്സലോണയും ലിവർപൂളും തമ്മിൽ ഏറ്റുമുട്ടിയ ആദ്യ പാദ സെമി മത്സരത്തിൽ ബാഴ്സലോണ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് സ്വന്തം മൈതാനത്ത് വച്ചുകൊണ്ട് വിജയം നേടുകയായിരുന്നു. എന്നാൽ രണ്ടാം പാദ മത്സരത്തിൽ ആൻഫീൽഡിൽ വെച്ച് കൊണ്ട് ലിവർപൂൾ തിരിച്ചുവരികയായിരുന്നു. 4 ഗോളുകൾ നേടിക്കൊണ്ടാണ് അവർ വിജയം കരസ്ഥമാക്കിയത്.പല പ്രധാനപ്പെട്ട താരങ്ങളുടെ അഭാവത്തിലും അവർ ബാഴ്സലോണയെ അന്ന് പരാജയപ്പെടുത്തുകയായിരുന്നു.

അതിനുശേഷം ലിവർപൂൾ പരിശീലകനായ ക്ലോപ് തന്റെ താരങ്ങൾക്ക് ഒരു വാക്ക് നൽകിയിരുന്നു.അതായത് ബാഴ്സലോണക്കെതിരെയുള്ള ആ കംബാക്ക് മത്സരം ഒരിക്കലും ഒരു ഉദാഹരണമായി കൊണ്ട് ചൂണ്ടിക്കാണിക്കില്ല എന്നായിരുന്നു ആ വാക്ക്. എന്നാൽ ആ സത്യം താൻ ലംഘിച്ചതായി ക്ലോപ് തന്നെ ഇപ്പോൾ പറഞ്ഞിട്ടുണ്ട്. പല പ്രധാനപ്പെട്ട താരങ്ങളുടെയും അഭാവത്തിൽ ലൂട്ടൻ ടൗണിനെതിരെ നേടിയ കംബാക്ക് വിജയം ബാഴ്സക്കെതിരെയുള്ള വിജയം പോലെയായിരുന്നു എന്നാണ് ക്ലോപ് പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഇന്ന് ഞാൻ എന്റെ വാക്ക് ലംഘിക്കുകയാണ്.ബാഴ്സലോണക്കെതിരെയുള്ള മത്സരവും ഇന്നത്തെ മത്സരവും ഒരുപാട് സാമ്യതകൾ ഉണ്ട്.പല താരങ്ങളുടെയും അഭാവത്തിലാണ് ഞങ്ങൾ ഈ മത്സരങ്ങൾ കളിക്കാൻ ഇറങ്ങിയത്. പക്ഷേ ആരൊക്കെ ഇല്ല എന്നുള്ള സത്യത്തെ അവഗണിച്ചുകൊണ്ടാണ് ഈ ടീം ഇറങ്ങിയത്. അതുതന്നെയായിരുന്നു എനിക്ക് വേണ്ടതും. ഈ പ്രകടനത്തിൽ ഞാൻ വളരെയധികം സന്തുഷ്ടനാണ് ” ഇതാണ് ക്ലോപ് പറഞ്ഞിട്ടുള്ളത്.

പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു ലിവർപൂൾ ലൂട്ടൻ ടൗണിനെ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ ആദ്യപകുതിയിൽ ഒരു ഗോളിന് ലൂട്ടൻ മുന്നോട്ട് നിൽക്കുകയായിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ നാല് ഗോളുകൾ തിരിച്ചടിച്ചുകൊണ്ട് ലിവർപൂൾ വിജയം സ്വന്തമാക്കുകയായിരുന്നു.വാൻ ഡൈക്ക്,ഗാക്പോ,ഡയസ്,ഇലിയട്ട് എന്നിവർ ഗോളുകൾ നേടിയപ്പോൾ രണ്ട് അസിസ്റ്റുകൾ നേടിക്കൊണ്ട് മാക്ക് ആല്ലിസ്റ്ററും മത്സരത്തിൽ തിളങ്ങി.

Leave a Reply

Your email address will not be published. Required fields are marked *