ഞാനെന്തിന് അയാളെ ബഹുമാനിക്കണം? ടെൻ ഹാഗിനെതിരെ റൊണാൾഡോ.

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സൂപ്പർതാരമായ ക്രിസ്റ്റ്യാനോ റൊണാൾഡോയും പരിശീലകനായ എറിക്ക് ടെൻ ഹാഗും തമ്മിൽ നല്ല ബന്ധത്തിൽ അല്ല എന്നുള്ളത് നേരത്തെ വ്യക്തമായ ഒരു കാര്യമാണ്. പ്രീമിയർ ലീഗിലെ ഒരു മത്സരത്തിൽ റൊണാൾഡോയോട് പകരക്കാരനായി ഇറങ്ങാൻ ടെൻ ഹാഗ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും റൊണാൾഡോ അതിന് സംബന്ധിച്ചിരുന്നില്ല.തുടർന്ന് പരിശീലകൻ നടപടിയെടുത്തിരുന്നു. തനിക്ക് വേണ്ടത്ര അവസരങ്ങൾ നൽകാത്തതിൽ ടെൻ ഹാഗിനോട് കടുത്ത എതിർപ്പുള്ള വ്യക്തിയാണ് റൊണാൾഡോ.

ആ എതിർപ്പ് ഇപ്പോൾ റൊണാൾഡോ തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്.എറിക്ക് ടെൻ ഹാഗിനെ താൻ ബഹുമാനിക്കുന്നില്ലെന്നും താനെന്തിനാണ് അയാളെ ബഹുമാനിക്കുന്നത് എന്നുമാണ് റൊണാൾഡോ ചോദിച്ചിട്ടുള്ളത്. പിയേഴ്സ് മോർഗനുമായി നടത്തിയ പുതിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു റൊണാൾഡോ.താരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“എന്നെ പുറത്താക്കാൻ യുണൈറ്റഡിൽ ഉള്ള പലരും ശ്രമിച്ചിരുന്നു.പരിശീലകനും അതിൽ പെട്ടവനാണ്. എനിക്ക് എറിക് ടെൻ ഹാഗിനോട് ഒരു ബഹുമാനവുമില്ല.കാരണം അദ്ദേഹം എന്നോട് ഒരു ബഹുമാനവും കാണിച്ചിട്ടില്ല.നിങ്ങൾ എന്നോട് ബഹുമാനം കാണിച്ചിട്ടില്ലെങ്കിൽ ഞാൻ ഒരിക്കലും നിങ്ങളോട് ബഹുമാനം കാണിക്കുകയും ഇല്ല ” ഇതാണ് റൊണാൾഡോ പരിശീലകനെ കുറിച്ച് പറഞ്ഞിട്ടുള്ളത്.

ഏതായാലും റൊണാൾഡോയുടെ ഈ പ്രസ്താവനകൾ വലിയ രൂപത്തിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്.ഇനി മാഞ്ചസ്റ്റർ യുണൈറ്റഡിനു വേണ്ടി താരം കളിക്കാനുള്ള സാധ്യതകൾ കുറവാണ്. വരുന്ന ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ റൊണാൾഡോ ക്ലബ് വിടാനാണ് സാധ്യതകൾ തെളിഞ്ഞു കാണുന്നത്.

Leave a Reply

Your email address will not be published. Required fields are marked *