ഞാനവരുടെ വായടപ്പിക്കും, വിമർശകർക്കെതിരെ ക്രിസ്റ്റ്യാനോയുടെ പ്രതികരണം!
ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി മികച്ച രൂപത്തിൽ കളിക്കാൻ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് സാധിക്കുന്നുണ്ട്. എന്നാൽ പലപ്പോഴും താരത്തിന് വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വരുന്നുമുണ്ട്. ഈ വിമർശകരോട് ഇപ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ പ്രതികരണമറിയിച്ചിട്ടുണ്ട്. വിജയങ്ങൾ കൊണ്ട് താൻ വിമർശകരുടെ വായടപ്പിക്കുമെന്നാണ് ക്രിസ്റ്റ്യാനോ അറിയിച്ചിട്ടുള്ളത്.താരത്തിന്റെ വാക്കുകൾ പ്രമുഖ ഫുട്ബോൾ മാധ്യമമായ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
Ronaldo fires back at recent criticism: I will still close mouths and win things https://t.co/r29WqJlA7l
— Murshid Ramankulam (@Mohamme71783726) October 24, 2021
“ഡിഫൻസീവ്ലി എപ്പോഴാണ് എന്റെ സഹായം ടീമിന് ആവിശ്യമായി വരുന്നത് എന്നെനിക്കറിയാം.പക്ഷേ ടീമിലെ എന്റെ റോൾ എന്നുള്ളത് ഗോളുകൾ നേടി ടീമിനെ വിജയിപ്പിക്കുക എന്നുള്ളതാണ്.പലർക്കും എന്നെ പിടിക്കുന്നില്ല, എന്നെ ഈ രൂപത്തിൽ കാണുന്നത് അവർ ഇഷ്ടപ്പെടുന്നില്ല.ഞാൻ എല്ലാം വിജയിക്കുന്നുണ്ട്.അതിനാൽ തന്നെ എന്നെ പറ്റി ആളുകൾ മോശം പറയുന്നതിനെ ഞാൻ എന്തിന് കാര്യമാക്കണം? ഞാൻ ഇങ്ങനെ തന്നെ മുന്നോട്ട് പോവും,വിജയങ്ങൾ നേടിക്കൊണ്ട് വിമർശകരുടെ വായടപ്പിക്കുക തന്നെ ചെയ്യും.വിമർശനങ്ങൾ ഇതിന്റെ ഭാഗമാണ്.ഞാൻ അതിനെ കുറിച്ച് വേവലാതിപ്പെടുന്നില്ല.വിമർശകർ എന്നെ പറ്റി സംസാരിക്കുകയും ആശങ്കപ്പെടുകയും ചെയ്യുന്നുണ്ടെങ്കിൽ, അതിനർത്ഥം അവർക്ക് എന്റെ മൂല്യവും കഴിവും അറിയാവുന്നത് കൊണ്ടാണ് ” റൊണാൾഡോ പറഞ്ഞു.