ഞങ്ങൾ വളരെയധികം മോട്ടിവേറ്റഡാണ് : യുണൈറ്റഡിന് മുന്നറിയിപ്പുമായി ബിയൽസ!
നാളെ പ്രീമിയർ ലീഗിൽ നടക്കുന്ന 26-ആം റൗണ്ട് പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എതിരാളികൾ ലീഡ്സ് യുണൈറ്റഡാണ്.നാളെ രാത്രി ഇന്ത്യൻ സമയം 7:30-ന് ലീഡ്‌സിന്റെ മൈതാനത്ത് വച്ചാണ് ഈയൊരു മത്സരം നടക്കുക.
ഈ മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ നിരവധി കാര്യങ്ങളെക്കുറിച്ച് ലീഡ്‌സ് പരിശീലകനായ മാഴ്സെലോ ബിയൽസ സംസാരിച്ചിരുന്നു.ഇതൊരു ക്ലാസ്സിക് മത്സരമാണെന്നും അതുകൊണ്ട് തന്നെ തങ്ങൾ എല്ലാവരും വളരെയധികം മോട്ടിവേറ്റഡാണ് എന്നുമാണ് ബിയൽസ പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Bielsa is expecting a different Leeds to show up against Manchester United #mufc https://t.co/ZI0CMlzLAJ
— Man United News (@ManUtdMEN) February 18, 2022
” എപ്പോഴും വെല്ലുവിളി ഉയർത്തുന്ന ഒരു ക്ലാസിക് മത്സരമാണിത്. അതുകൊണ്ടുതന്നെ ഞങ്ങളെല്ലാവരും വളരെയധികം മോട്ടിവേറ്റഡാണ്.ആരാധകർ എപ്പോഴും ഞങ്ങളെ സ്നേഹിക്കുകയും പിന്തുണക്കുകയും ചെയ്യുന്നു. ഞങ്ങൾക്ക് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നതിനേക്കാൾ കൂടുതൽ പിന്തുണ സങ്കൽപ്പിക്കുന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. പരമ്പരാഗത എതിരാളികളുടെ സാന്നിധ്യം മത്സരത്തിന്റെ ആവേശം വർദ്ധിപ്പിക്കും. കാണികളിൽ നിന്നും എന്താണോ ഞങ്ങൾക്ക് ലഭിക്കുന്നത് അതിനേക്കാൾ കൂടുതൽ അവർക്ക് തിരിച്ചു നൽകാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത് ” ഇതാണ് ബിയൽസ പറഞ്ഞത്.
ഈ സീസണിൽ ഇത് രണ്ടാം തവണയാണ് ലീഡ്‌സും യുണൈറ്റഡും തമ്മിൽ ഏറ്റുമുട്ടുന്നത്.ആദ്യ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് ലീഡ്‌സിനെ പരാജയപ്പെടുത്തിയിരുന്നു.