ഞങ്ങൾ ചാമ്പ്യൻസ് ലീഗിലുണ്ട്,യുണൈറ്റഡ് ഇല്ലല്ലോ? ആന്റണിയുടെ കാര്യത്തിൽ നിലപാട് വ്യക്തമാക്കി അയാക്സ് പരിശീലകൻ!
ഈ ട്രാൻസ്ഫർ ജാലകത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഏറ്റവും കൂടുതൽ ലക്ഷ്യം വെക്കുന്ന താരമാണ് അയാക്സിന്റെ ബ്രസീലിയൻ സൂപ്പർതാരമായ ആന്റണി. താരത്തിന് വേണ്ടിയുള്ള ശ്രമങ്ങൾ യുണൈറ്റഡ് ഇപ്പോഴും തുടരുകയാണ്.എന്നാൽ അയാക്സ് ഇതുവരെ താരത്തെ വിട്ടു നൽകിയിട്ടില്ല. ക്ലബ്ബ് വിടാൻ താല്പര്യപ്പെടുന്ന ആന്റണി കഴിഞ്ഞ മത്സരത്തിൽ ക്ലബ്ബിനോടൊപ്പം പങ്കെടുത്തിരുന്നില്ല.
ഏതായാലും ആന്റണിയുടെ കാര്യത്തിൽ അയാക്സിന്റെ പരിശീലകനായ ഷ്രൂഡർ തന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. അതായത് ചാമ്പ്യൻസ് ലീഗ് യോഗ്യതയുള്ള അയാക്സ് വിട്ടുകൊണ്ട് ആന്റണി എന്തിന് ചാമ്പ്യൻസ് ലീഗിന് യോഗ്യത ലഭിക്കാത്ത യുണൈറ്റഡിലേക്ക് പോവണമെന്നാണ് ഇദ്ദേഹം ചോദിക്കുന്നത്.അയാക്സ് പരിശീലകന്റെ വാക്കുകളെ ESPN റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
Ajax manager Schreuder: “Yes, my feeling is positive on Antony deal. I understand Antony, but… here you play for Ajax”, tells @ESPNNL. 🚨🔴 #MUFC
— Fabrizio Romano (@FabrizioRomano) August 21, 2022
“We are playing Champions League football. I don't think Manchester United are playing Champions League football…”.@TheEuropeanLad pic.twitter.com/EEF0famveB
” ആന്റണിയുടെ കാര്യത്തിൽ എനിക്ക് പോസിറ്റീവ് ഫീലാണുള്ളത്. എനിക്ക് അദ്ദേഹത്തെ മനസ്സിലാക്കാൻ കഴിയും. പക്ഷേ അദ്ദേഹം ഇപ്പോൾ അയാക്സിന്റെ താരമാണ്.ഞങ്ങൾ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടിയവരാണ്. മാഞ്ചസ്റ്റർ യുണൈറ്റഡിനെ ചാമ്പ്യൻസ് ലീഗ് യോഗ്യത ഇല്ലല്ലോ? ഞങ്ങൾക്ക് ഇതിനോടകം തന്നെ അഞ്ചോ ആറോ വലിയ താരങ്ങളെ നഷ്ടമായി കഴിഞ്ഞു.ആന്റണി ക്ലബ്ബ് വിടാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അദ്ദേഹത്തെ ക്ലബ്ബിൽ നിലനിർത്തണമെന്നുള്ളത് ഞാൻ ബോർഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.ക്ലബ് ആന്റണിയെ വിൽക്കില്ലെന്നും നിലവിൽ നല്ലൊരു സാമ്പത്തിക സ്ഥിതിയിലാണ് ഉള്ളതെന്നും ഞാൻ കണക്കുകൂട്ടുന്നു ” ഇതാണ് ഷ്രൂഡർ പറഞ്ഞിട്ടുള്ളത്.
അപ്രതീക്ഷിതമായിക്കൊണ്ട് സൂപ്പർതാരം കാസമിറോയെ എത്തിക്കാൻ യുണൈറ്റഡിന് കഴിഞ്ഞിരുന്നു. ആന്റണിയെ കൂടി സ്വന്തമാക്കാൻ കഴിഞ്ഞാൽ അത് ആരാധകർക്ക് സന്തോഷം നൽകുന്ന കാര്യമായിരിക്കും.