ഞങ്ങളുടെ UCL പോരാട്ടം അവസാനിച്ചിട്ടില്ല: ടെൻ ഹാഗ്
വളരെ മോശം പ്രകടനമാണ് ഇപ്പോൾ ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇന്നലെ നടന്ന മത്സരത്തിൽ ബേൺമൗത്ത് അവരെ സമനിലയിൽ തളച്ചിരുന്നു. എല്ലാ കോമ്പറ്റീഷനലുമായി അവസാനമായി കളിച്ച ഏഴ് മത്സരങ്ങളിൽ കേവലം ഒരു മത്സരത്തിൽ മാത്രമാണ് യുണൈറ്റഡ് വിജയിച്ചിട്ടുള്ളത്.പ്രീമിയർ ലീഗിൽ നിലവിൽ ഏഴാം സ്ഥാനത്താണ് ഉള്ളത്. നാലാം സ്ഥാനത്തുള്ള ആസ്റ്റൻ വില്ലയുമായി 10 പോയിന്റിന്റെ വ്യത്യാസം ഇപ്പോൾ യുണൈറ്റഡിന് ഉണ്ട്.
അഞ്ചാം സ്ഥാനത്തുള്ള ടോട്ടൻഹാമുമായും 10 പോയിന്റിന്റെ വ്യത്യാസം ഉണ്ട്. അതിനർത്ഥം അടുത്ത ചാമ്പ്യൻസ് ലീഗിന് യോഗ്യത ലഭിക്കാൻ യുണൈറ്റഡിന് എന്ന സാധ്യതകൾ വളരെ കുറവാണ് എന്നാണ്. പക്ഷേ ടെൻ ഹാഗ് ആത്മവിശ്വാസത്തിലാണ്. അടുത്ത ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടാനുള്ള സാധ്യത അവസാനിച്ചിട്ടില്ലെന്നും അതിനുവേണ്ടി ഞങ്ങൾ പോരാടുകയാണ് എന്നുമാണ് ടെൻ ഹാഗ് പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
🚨 Erik ten Hag walks out of press conference when asked about Man United's worst Premier League finish in history.@BeanymanSports 🎥pic.twitter.com/o7dvJ5pufk
— Fabrizio Romano (@FabrizioRomano) April 13, 2024
” ചാമ്പ്യൻസ് ലീഗ് യോഗ്യത ഞങ്ങൾ കൈവിട്ടിട്ടില്ല.അങ്ങനെ പറയാൻ എനിക്ക് കഴിയില്ല.ഞങ്ങൾക്ക് കഴിയുന്നത് എന്താണോ ഞങ്ങൾ അത് നൽകും. യാഥാർത്ഥ്യ ബോധ്യമുള്ള ഒരു പരിശീലകൻ തന്നെയാണ് ഞാൻ. എനിക്ക് ഫുൾ സ്ക്വാഡിനെ ലഭിച്ചു കഴിഞ്ഞാൽ തന്നെ അതൊരു ആശ്വാസമാണ്. യുവതാരങ്ങളെ വെച്ചുകൊണ്ടാണ് ഞാൻ മുന്നോട്ടു പോകുന്നത്. ചിലപ്പോൾ അവർ പിഴവുകൾ വരുത്തും.ഇത്തരം യുവതാരങ്ങൾ സ്ഥിരതയോടുകൂടി കളിക്കേണ്ടതുണ്ട് ” ഇതാണ് യുണൈറ്റഡ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.
മാഞ്ചസ്റ്റർ യുണൈറ്റഡ് എട്ടാം സ്ഥാനത്തോ അതിന് താഴെയോ ഫിനിഷ് ചെയ്താൽ അത് പ്രീമിയർ ലീഗ് ചരിത്രത്തിലെ അവരുടെ ഏറ്റവും മോശം പ്രകടനമാകും. അത് ഒഴിവാക്കാൻ വേണ്ടിയുള്ള ശ്രമങ്ങളായിരിക്കും ടെൻ ഹാഗ് നടത്തുക. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വമ്പൻമാരായ ആഴ്സണലിനെതിരെ ഒരു മത്സരം യുണൈറ്റഡിന് അവശേഷിക്കുന്നുണ്ട്.