ഞങ്ങളുടെ സ്ട്രൈക്കർമാർ ഒരുപാട് ഗോളുകൾ നേടും: ടെൻ ഹാഗ്
ഇന്നലെ പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡിന് സമനില വഴങ്ങേണ്ടി വന്നിരുന്നു. ന്യൂകാസിൽ യുണൈറ്റഡായിരുന്നു മാഞ്ചസ്റ്ററിനെ സമനിലയിൽ തളച്ചത്. സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിൽ യുണൈറ്റഡിന് ഗോളുകൾ ഒന്നും നേടാൻ സാധിക്കാതെ പോവുകയായിരുന്നു.
ഈ പ്രീമിയർ ലീഗിൽ ഇതുവരെ 10 ഗോളുകൾ മാത്രമാണ് യുണൈറ്റഡ് നേടിയിട്ടുള്ളത്. ആദ്യ 10 സ്ഥാനങ്ങളിൽ ഉള്ള ടീമുകളിൽ ടീമുകളിൽ ഏറ്റവും കുറവ് ഗോളുകൾ നേടിയ ടീമുകളിൽ ഒന്നാണ് യുണൈറ്റഡ്. എന്നാൽ പരിശീലകനായ എറിക്ക് ടെൻ ഹാഗിന് ഇക്കാര്യത്തിൽ ആശങ്കയൊന്നുമില്ല. തങ്ങളുടെ സ്ട്രൈക്കർമാർ ഒരുപാട് ഗോളുകൾ നേടുമെന്നാണ് ടെൻ ഹാഗ് പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
🎥 The boss has delivered his verdict on this afternoon's game against Newcastle. #MUFC || #MUNNEW
— Manchester United (@ManUtd) October 16, 2022
” ഞങ്ങളുടെ സ്ട്രൈക്കർമാർ ഗോളടിക്കുക തന്നെ ചെയ്യും.ഒരുപാട് ഗോളുകൾ നേടാൻ അവർക്ക് സാധിക്കും. എനിക്ക് അക്കാര്യത്തിൽ ആത്മവിശ്വാസമുണ്ട്.പക്ഷേ അതിനു വേണ്ടി ഞങ്ങൾ വർക്ക് ചെയ്യണം.ഒട്ടുമിക്ക മത്സരങ്ങളിലും ഞങ്ങൾ ഗോളുകൾ നേടിയിട്ടുണ്ട്.പക്ഷേ ഈ മത്സരത്തിൽ ഗോളുകൾ നേടാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടില്ല. ഗോളുകൾ നേടാൻ കഴിയാത്തതിന്റെ ഉത്തരവാദിത്വം ഞങ്ങളുടെ സ്ട്രൈക്കർമാർ എടുക്കുമെന്നാണ് ഞാൻ കരുതുന്നത്. മാത്രമല്ല മിഡ്ഫീൽഡർമാർക്കും ഡിഫൻഡർമാർക്കും ഗോളുകൾ നേടാം ” ടെൻ ഹാഗ് പറഞ്ഞു.
നിലവിൽ പ്രീമിയർ ലീഗിൽ അഞ്ചാം സ്ഥാനത്താണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഉള്ളത്. ഇനി അടുത്ത മത്സരത്തിൽ വമ്പൻമാരായ ടോട്ടൻഹാമാണ് യുണൈറ്റഡിന്റെ എതിരാളികൾ.