ഞങ്ങളുടെ ക്ലബ്ബിൽ നിന്നും പുറത്തുപോകൂ: മോശം പ്രകടനത്തിൽ റൂണിക്ക് വൻ വിമർശനം.

കഴിഞ്ഞ ഒക്ടോബർ മാസത്തിലായിരുന്നു ഇംഗ്ലീഷ് ഇതിഹാസമായ വെയ്ൻ റൂണി സെക്കൻഡ് ഡിവിഷൻ ക്ലബ്ബായ ബിർമിങ്ഹാം സിറ്റിയുടെ പരിശീലകനായി കൊണ്ട് ചുമതലയേറ്റത്. അന്ന് അവർ പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്തായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ റൂണിക്ക് കീഴിൽ വളരെ മോശം പ്രകടനമാണ് ബിർമിങ്ഹാം ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്.ഇദ്ദേഹത്തിന് കീഴിൽ കളിച്ച 15 മത്സരങ്ങളിൽ 9 മത്സരങ്ങളിലും അവർ പരാജയപ്പെട്ടിട്ടുണ്ട്. ഇപ്പോൾ പോയിന്റ് പട്ടികയിൽ ഇരുപതാം സ്ഥാനത്താണ് ഈ ക്ലബ്ബ് ഉള്ളത്.

അതായത് തരംതാഴ്ത്തലിൽ നിന്നും നാല് പോയിന്റിന്റെ അകലം മാത്രമാണ് ഈ ക്ലബ്ബിനുള്ളത്. അത്രയും പരിതാപകരമായ ഒരു അവസ്ഥയിലേക്കാണ് ബിർമിങ്ഹാം റൂണിയുടെ കീഴിൽ എത്തിയിട്ടുള്ളത്. കഴിഞ്ഞ ദിവസം ലീഗിൽ നടന്ന മത്സരത്തിൽ ലീഡ്‌സ് യുണൈറ്റഡ്നോട് ബിർമിങ്ഹാം പരാജയപ്പെട്ടിരുന്നു. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു അവർ പരാജയപ്പെട്ടിരുന്നത്. ഇത് ബിർമിങ്ങ്ഹാം ആരാധകരെ വളരെയധികം ദേഷ്യം പിടിപ്പിച്ചിട്ടുണ്ട്.

അവർ റൂണിയോട് ക്ലബ്ബിൽ നിന്നും പുറത്തു പോകാൻ പരസ്യമായി ആവശ്യപ്പെട്ടിട്ടുണ്ട്. മത്സരത്തിനിടെ ബിർമിങ്ങ്ഹാം ആരാധകർ മുഴക്കിയ ചാന്റ് ഇങ്ങനെയാണ്.

ഞങ്ങളുടെ ക്ലബ്ബിൽ നിന്നും പുറത്തുപോകൂ റൂണി, ഞങ്ങളുടെ ക്ലബ്ബിൽ നിന്നും ഉടനെ ഒഴിഞ്ഞ് പോകൂ,ഇതായിരുന്നു ആരാധകർ ആവശ്യപ്പെട്ടിരുന്നത്. ആഗ്രഹിച്ച ഒരു റിസൾട്ട് അല്ല തങ്ങൾക്ക് ലഭിച്ചതെന്നും ആരാധകരുടെ അഭിപ്രായങ്ങൾ തനിക്ക് മനസ്സിലാകുമെന്നും റൂണി മത്സരശേഷം പറഞ്ഞിട്ടുണ്ട്.

മൂന്നുവർഷത്തെ കോൺട്രാക്ടിലാണ് അദ്ദേഹം ഒപ്പു വെച്ചിരിക്കുന്നത്. പക്ഷേ ഇങ്ങനെയാണെങ്കിൽ അധികം വൈകാതെ തന്നെ അദ്ദേഹത്തിന്റെ സ്ഥാനം നഷ്ടമാവാൻ സാധ്യതയുണ്ട്. നിലവിൽ ഇംഗ്ലണ്ടിലെ സെക്കൻഡ് ഡിവിഷൻ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നത് ലെസ്റ്റർ സിറ്റിയാണ്.സതാംപ്റ്റൻ മൂന്നാമതും ലീഡ്സ് യുണൈറ്റഡ് നാലാം സ്ഥാനത്തുമാണ് വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *