ജേഴ്‌സി ലേലം ചെയ്യും,ലാ പാൽമ ദുരിതബാധിതർക്ക് ക്രിസ്റ്റ്യാനോയുടെ കൈത്താങ്ങ്!

സ്പെയിനിന്റെ ഭാഗമായ കാനറി ഐലാന്റ് ഒരു ദുരിതകാലഘട്ടത്തിലൂടെയാണ് ഇപ്പോൾ കടന്നു പോയി കൊണ്ടിരിക്കുന്നത്.സെപ്റ്റംബറിൽ പൊട്ടിപുറപ്പെട്ട അഗ്നിപർവ്വത സ്ഫോടനം വലിയ രൂപത്തിലുള്ള നാശനഷ്ടങ്ങളാണ് കാനറി ഐലാന്റിലും, പ്രത്യേകിച്ച് ലാ പാൽമയിലും സംഭവിച്ചിട്ടുള്ളത്.ഏകദേശം മുവ്വായിരത്തോളം കെട്ടിടങ്ങളാണ് അഗ്നിപർവത സ്ഫോടനത്തിൽ തകർന്നത്. 7000-ത്തോളം പേർ അവിടെ നിന്ന് മാറി താമസിക്കാൻ നിർബന്ധിതരാവുകയും ചെയ്തു.

ഏതായാലും ഈ ദുരിത കാലഘട്ടത്തിൽ ലാ പാൽമ നിവാസികളെ ചേർത്ത് പിടിച്ചിരിക്കുകയാണിപ്പോൾ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. തന്റെ ജേഴ്‌സി ലേലം ചെയ്യുന്നതിലൂടെ ലഭിക്കുന്ന തുക ദുരിതബാധിതർക്ക് നൽകാനാണ് റൊണാൾഡോ തീരുമാനിച്ചിരിക്കുന്നത്. താരത്തിന്റെ പോർച്ചുഗീസ് ഹോം ജെഴ്സയാണ് ലേലം ചെയ്യുക. ഈ ജേഴ്സിയിൽ ദുരിതബാധിതരോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ടുള്ള താരത്തിന്റെ ഒരു മെസ്സേജുമുണ്ട്.

“ഒരു അഗ്നിപർവതത്തിന്റെ ശക്തിക്ക് പോലും ലാ പാൽമയെ കീഴടക്കാൻ സാധിക്കില്ല. മനോഹരമായ ഐലാന്റിന് ഞാൻ എന്റെ എല്ലാ വിധ പിന്തുണയും പ്രഖ്യാപിക്കുന്നു ” ഇതാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ കുറിച്ചിരിക്കുന്നത്.

ക്രിസ്മസ് ദിനം തൊട്ട് ജനുവരി ആറ് വരെയാണ് താരത്തിന്റെ ജേഴ്‌സി ലേലം ചെയ്യുക. ഈ തുക നേരിട്ട് തന്നെ ദുരിത ബാധിതരിലേക്ക് എത്താനുള്ള എല്ലാവിധ നടപടിക്രമങ്ങളും പൂർത്തിയായിട്ടുണ്ട്.

മുമ്പും ഇത്തരത്തിലുള്ള ഒരുപാട് ചാരിറ്റി പ്രവർത്തനങ്ങൾ ക്രിസ്റ്റ്യാനോ റൊണാൾഡോ നടത്തിയിട്ടുണ്ട്.കോവിഡ് പ്രതിസന്ധിഘട്ടത്തിൽ പോർച്ചുഗല്ലിലെ ഹോസ്പിറ്റലുകൾക്ക് ഭീമമായ തുക സംഭാവന നൽകിയിരുന്നു. ഏതായാലും ലാ പാൽമ നിവാസികൾ അനുഭവിക്കുന്ന ഈ ദുരിതത്തെ ലോകത്തിനു മുന്നിലേക്ക് തുറന്നു കാണിക്കാൻ ഈ പ്രവർത്തി വഴി ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് സാധിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *