ജെസേ ലിംഗാർഡിന് നേരെ പണമെറിഞ്ഞ് വെസ്റ്റ്ഹാം ആരാധകർ,കാരണം കണ്ടെത്തി പ്രമുഖ മാധ്യമം!

ഇന്നലെ പ്രീമിയർ ലീഗിൽ നടന്ന രണ്ടാം റൗണ്ട് പോരാട്ടത്തിൽ വെസ്റ്റ് ഹാം യുണൈറ്റഡിനെ പരാജയപ്പെടുത്താൻ നോട്ടിങ്ഹാമിന് സാധിച്ചിരുന്നു.എതിരില്ലാത്ത ഒരു ഗോളിനായിരുന്നു സ്വന്തം കാണികൾക്ക് മുന്നിൽ നോട്ടിങ്ഹാം വിജയിച്ചു കയറിയത്. ഈ മത്സരത്തിൽ നോട്ടീങ്ങ്ഹാമിന് വേണ്ടി സൂപ്പർ താരം ജെസേ ലിംഗാർഡ് കളിച്ചിരുന്നു.

എന്നാൽ എതിരാളികളായ വെസ്റ്റ് ഹാം ആരാധകരിൽ നിന്നും ഒരു മോശം പ്രവർത്തി ലിംഗാർഡിന് മത്സരത്തിനിടെ നേരിടേണ്ടി വന്നിരുന്നു. അതായത് താരത്തിന് നേരെ വെസ്റ്റ് ഹാം വ്യാജകറൻസി നോട്ടുകൾ എറിയുകയായിരുന്നു.ഗ്രൗണ്ടിൽ വീണുകിടക്കുന്ന വ്യാജകറൻസിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി ചർച്ചചെയ്യപ്പെടുന്നുണ്ട്.

എന്നാൽ വെസ്റ്റ് ഹാം ആരാധകരിൽ നിന്നും ഈയൊരു പ്രവർത്തി ഉണ്ടാവാനുള്ള കാരണം ഇപ്പോൾ പ്രമുഖ ഫുട്ബോൾ മാധ്യമമായഗോൾ ഡോട്ട് കോം പുറത്തു വിട്ടിട്ടുണ്ട്. അതായത് ഈ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടുകൊണ്ട് ജെസേ ലിംഗാർഡ് നോട്ടിങ്ഹാമിൽ എത്തിയത്.ഫ്രീ ഏജന്റായി കൊണ്ടായിരുന്നു താരം ചേക്കേറിയത്.എന്നാൽ ലിംഗാർഡിന് വേണ്ടി വെസ്റ്റ് ഹാം യുണൈറ്റഡ് വലിയ രൂപത്തിൽ ശ്രമിച്ചിരുന്നു. എന്നാൽ വെസ്റ്റ്ഹാമിനേക്കാൾ കൂടുതൽ സാലറി വാഗ്ദാനം ചെയ്ത നോട്ടിങ്ഹാമിലേക്ക് ചേക്കേറാൻ ലിംഗാർഡ് തീരുമാനിക്കുകയായിരുന്നു. ഇതായിരുന്നു വെസ്റ്റ് ഹാം യുണൈറ്റഡ് ആരാധകർക്ക് ലിംഗാർഡിനോട് ദേഷ്യം തോന്നാൻ കാരണം.

2021ൽ ലോൺ അടിസ്ഥാനത്തിൽ ആറുമാസക്കാലം ലിംഗാർഡ് വെസ്റ്റ് ഹാമിന് വേണ്ടി കളിക്കുകയും മികച്ച പ്രകടനം നടത്തുകയും ചെയ്തിരുന്നു. 9 ഗോളുകളായിരുന്നു ആ കാലയളവിൽ നിന്നും താരം നേടിയിരുന്നത്.താരം ഫ്രീ ഏജന്റായപ്പോൾ വെസ്റ്റ് ഹാമിലേക്ക് തന്നെ മടങ്ങി വരുമെന്ന് ആരാധകർ പ്രതീക്ഷിച്ചിരുന്നു. എന്നാൽ തങ്ങളെ തഴഞ്ഞുകൊണ്ട് പുതുമുഖങ്ങളായ നോട്ടിങ്ഹാമിനെ തിരഞ്ഞെടുത്തതാണ് വെസ്റ്റ് ഹാം ആരാധകരെ ചൊടിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *