ജീസസിന്റെ ആറാട്ടിൽ ആഴ്സണലിന് വിജയം,ഗോളടിച്ച് കൂട്ടി ജയം കൊയ്ത് സിറ്റിയും!
പ്രീമിയർ ലീഗ് നടന്ന രണ്ടാം റൗണ്ട് പോരാട്ടത്തിലും വിജയം കരസ്ഥമാക്കി വമ്പൻമാരായ ആഴ്സണൽ. രണ്ടിനെതിരെ നാല് ഗോളുകൾക്ക് ലെസ്റ്റർ സിറ്റിയെയാണ് ആഴ്സണൽ പരാജയപ്പെടുത്തിയത്. രണ്ട് ഗോളും രണ്ട് അസിസ്റ്റുമായി നാല് ഗോളുകളിലും പങ്കാളിത്തം അറിയിച്ച ബ്രസീലിയൻ സൂപ്പർ താരം ഗബ്രിയേൽ ജീസസാണ് ഗണ്ണേഴ്സിന്റെ വിജയ നായകൻ.
23-ആം മിനുട്ടിലാണ് ജീസസ് ഗോൾ വേട്ട തുടങ്ങിയത്.ഷാക്കയുടെ പാസ് സ്വീകരിച്ച താരം ബുദ്ധിമുട്ടേറിയ ഒരു പൊസിഷനിൽ നിന്നും ഗോൾ നേടുകയായിരുന്നു.35-ആം മിനുട്ടിൽ ഹെഡറിലൂടെ ജീസസ് വീണ്ടും വലകുലുക്കി.
53-ആം മിനുട്ടിൽ ആഴ്സണൽ താരം സാലിബ സെൽഫ് ഗോൾ വഴങ്ങിയതോടെ മത്സരം 2-1 ആയി. എന്നാൽ രണ്ട് മിനിട്ടിനകം ജീസസിന്റെ അസിസ്റ്റിൽ നിന്നും ഷാക്ക നിറയൊഴിച്ചു. എന്നാൽ 74ആം മിനിറ്റിൽ ലെസ്റ്റർ താരം മാഡിസൺ ഗോൾ നേടുകയായിരുന്നു. പക്ഷേ തൊട്ടടുത്ത മിനിറ്റിൽ ജീസസിന്റെ അസിസ്റ്റിൽ നിന്നും ഗബ്രിയേൽ മാർട്ടിനല്ലി ഗോൾ നേടിയതോടെ ആർസണൽ വിജയം ഉറപ്പിക്കുകയായിരുന്നു. നിലവിൽ രണ്ടാം സ്ഥാനത്താണ് ആഴ്സണൽ ഉള്ളത്.
◉ 23' Scores
— Squawka News (@SquawkaNews) August 13, 2022
◉ 35' Scores
◉ 55' Assists
Gabriel Jesus is having a home Premier League debut for Arsenal to remember. 📞 pic.twitter.com/AgM0yvbeW6
അതേസമയം നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി വിജയം തുടർന്നിട്ടുണ്ട്. എതിരില്ലാത്ത നാല് ഗോളുകൾക്കാണ് സിറ്റി ബേൺമൗത്തിനെ പരാജയപ്പെടുത്തിയത്. ഒരു ഗോളും ഒരു അസിസ്റ്റും നേടിയ ഡി ബ്രൂയിനയാണ് സിറ്റി നിരയിൽ തിളങ്ങിയത്.ഗുണ്ടോഗൻ,ഫിൽ ഫോഡൻ എന്നിവർ ശേഷിച്ച ഗോളുകൾ നേടി.ഒരു ഗോൾ ലേർമയുടെ സെൽഫ് ഗോൾ ആയിരുന്നു. സൂപ്പർതാരം ഹാലണ്ട് ഒരു അസിസ്റ്റ് കരസ്ഥമാക്കിയിട്ടുണ്ട്. നിലവിൽ മാഞ്ചസ്റ്റർ സിറ്റിയാണ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത്.
അതേസമയം ഒന്നിനെതിരെ 2 ഗോളുകൾക്ക് ആസ്റ്റൻ വില്ല എവെർടണെ പരാജയപ്പെടുത്തിയിട്ടുണ്ട്.ബ്രയിറ്റൺ Vs ന്യൂകാസിൽ,വോൾവ്സ് Vs ഫുൾഹാം മത്സരങ്ങൾ ഗോൾരഹിത സമനിലയിൽ കലാശിച്ചു.ലീഡ്സ് യുണൈറ്റഡിനെ സതാംപ്റ്റൺ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തുകയും ചെയ്തു.