ജീസസിനെ ഒഴിവാക്കരുത്: ഉപദേശം നൽകി ആഴ്സണൽ ഇതിഹാസം!

ദീർഘകാലം പരിക്കു മൂലം കളത്തിന് പുറത്തിരിക്കേണ്ടി വന്ന ബ്രസീലിയൻ സൂപ്പർതാരമാണ് ഗബ്രിയേൽ ജീസസ്. പരിക്കിൽ നിന്നും മുക്തനായി കൊണ്ട് അദ്ദേഹം ഈയിടെ മടങ്ങിയെത്തിയിരുന്നു. മാത്രമല്ല കഴിഞ്ഞ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെയുള്ള പിന്നീട് നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിലും ആഴ്സണലിന് വേണ്ടി ഗോളടിക്കാൻ ജീസസിന് സാധിച്ചിരുന്നു. ഇനി അടുത്ത മത്സരത്തിൽ ടോട്ടൻഹാമാണ് ആഴ്സണലിന്റെ എതിരാളികൾ.

ഈ മത്സരത്തിന്റെ സ്റ്റാർട്ടിങ് ഇലവനിൽ നിന്നും ജീസസിനെ ഒഴിവാക്കരുത് എന്ന ഒരു നിർദ്ദേശവുമായി രംഗത്ത് വന്നിരിക്കുകയാണ് ആഴ്സണൽ ഇതിഹാസമായ ഇയാൻ റൈറ്റ്.ഒഴിച്ചുകൂടാനാവാത്ത താരമാണ് ഗബ്രിയേൽ ജീസസ് എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.കെറ്റിയയേക്കാൾ ജീസസിന് മുൻഗണന നൽകണമെന്നാണ് ഇദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്.റൈറ്റിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഗബ്രിയേൽ ജീസസ് കളിക്കാൻ ഫിറ്റാണെങ്കിൽ നിർബന്ധമായും അദ്ദേഹം കളിച്ചിരിക്കണം. കാരണം അദ്ദേഹത്തിന്റെ തന്റേതായ ഒരു കളി ശൈലിയുണ്ട്. അദ്ദേഹത്തിന്റെ വർക്ക് റേറ്റ്,ഫിനിഷിംഗ് എല്ലാം മികച്ചതാണ്.വളരെ കരുത്തനായ താരമാണ് ജീസസ്.സ്റ്റാർട്ടിങ് ഇലവനിൽ അദ്ദേഹത്തെ ഉൾപ്പെടുത്തുക തന്നെ വേണം.അദ്ദേഹം ഇതുപോലെ തുടരുകയാണെങ്കിൽ പിന്നീട് സംശയങ്ങൾക്ക് ഒന്നും ഇടമില്ല. വളരെ മികച്ച താരമാണ് അദ്ദേഹം.ആഴ്സണലിന് ഒഴിച്ചുകൂടാൻ ആവാത്ത താരമായി മാറാൻ ഇപ്പോൾ ജീസസിനെ കഴിഞ്ഞിട്ടുണ്ട് ” ഇതാണ് റൈറ്റ് പറഞ്ഞിട്ടുള്ളത്.

മികച്ച ഫോമിലാണ് ഇപ്പോൾ ആഴ്സണൽ കളിക്കുന്നത്. അവസാനത്തെ മൂന്നു മത്സരങ്ങളിലും അവർ വിജയിച്ചു കഴിഞ്ഞു.ടോട്ടൻഹാമും മികച്ച രീതിയിൽ കളിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ നല്ല ഒരു മത്സരം കാണാനാവും എന്നുള്ള പ്രതീക്ഷയിലാണ് ആരാധകരുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *