ജയം, 7-1 ന്റെ തിളക്കത്തിൽ യുണൈറ്റഡ് ക്വാർട്ടർ ഫൈനലിലേക്ക് !
യുവേഫ യൂറോപ്പ ലീഗിൽ ഇന്നലെ നടന്ന പ്രീക്വാർട്ടർ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണവർ ലാസ്‌ക്കിനെ പരാജയപ്പെടുത്തിയത്. സ്വന്തം മൈതാനമായ ഓൾഡ് ട്രാഫോഡിൽ വെച്ച് നടന്ന മത്സരത്തിൽ ഒരു ഗോളിന് പിറകിൽ നിന്ന ശേഷമാണ് യുണൈറ്റഡ് ജയം കൊയ്തത്. ഇതോടെ ആകെ 7-1 ന്റെ വിജയം നേടാൻ യുണൈറ്റഡിന് കഴിഞ്ഞു. ആദ്യപാദത്തിൽ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് ലാസ്കിനെ യുണൈറ്റഡ് കെട്ടുകെട്ടിച്ചിരുന്നു. ജയത്തോടെ യൂറോപ്പ ലീഗിന്റെ ക്വാർട്ടർ ഫൈനലിലേക്ക് പ്രവേശിക്കാൻ യൂണൈറ്റഡിനായി.
Job done 👍
— Manchester United (@ManUtd) August 5, 2020
Next stop: Germany 🇩🇪#MUFC #UEL @Chevrolet
ഒട്ടേറെ പ്രമുഖതാരങ്ങൾക്ക് വിശ്രമം അനുവദിച്ചു കൊണ്ടായിരുന്നു സോൾഷ്യാർ ആദ്യഇലവൻ പുറത്ത് വിട്ടത്. ആദ്യപകുതിയിൽ ഗോളുകൾ ഒന്നും തന്നെ പിറന്നില്ല. എന്നാൽ രണ്ടാം പകുതിയുടെ 55-ആം മിനുട്ടിൽ ലാസ്‌ക്ക് താരം വീസിംഗർ സെർജിയോ റോമെറോയെ കീഴടക്കി കൊണ്ട് ഗോൾ നേടി. എന്നാൽ ആ ഗോളിന് അധികം ആയുണ്ടായില്ല. 57-ആം യുവാൻ മാറ്റയുടെ പാസിൽ നിന്ന് ലിംഗാർഡ് സമനില ഗോൾ നേടികൊടുത്തു. പിന്നീട് പോൾ പോഗ്ബ, മാർഷ്യൽ എന്നിവർ യൂണൈറ്റഡിനായി കളത്തിലിറങ്ങി. 88-ആം മിനുട്ടിൽ യുവാൻ മാറ്റയും മാർഷ്യലും തമ്മിൽ നടത്തിയ മുന്നേറ്റം മാർഷ്യൽ തന്നെ ഫിനിഷ് ചെയ്യുകയായിരുന്നു.
Starting as we mean to go on in our new @adidasfootball home kit 👊#MUFC pic.twitter.com/VFFTnQwRv3
— Manchester United (@ManUtd) August 5, 2020