ചോരയുടെ ഗന്ധം കിട്ടി, കൊല്ലാനുറച്ച് തന്നെയാണ് പോയത് :സാക്ക
ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ തകർപ്പൻ വിജയമാണ് വമ്പൻമാരായ ആഴ്സണൽ സ്വന്തമാക്കിയത്. എതിരില്ലാത്ത ആറു ഗോളുകൾക്കാണ് വെസ്റ്റ് ഹാം യുണൈറ്റഡിനെ അവർ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ നാല് ഗോളുകൾ നേടിക്കൊണ്ട് ആഴ്സണൽ വിജയം ഉറപ്പിച്ചിരുന്നു. തുടക്കം തൊട്ട് അവസാനം വരെ സമ്പൂർണ്ണ ആധിപത്യമായിരുന്നു മത്സരത്തിൽ ആഴ്സണൽ പുലർത്തിയിരുന്നത്.
മികച്ച പ്രകടനമാണ് ബുകയോ സാക്ക മത്സരത്തിൽ നടത്തിയിട്ടുള്ളത്.രണ്ട് ഗോളുകൾ അദ്ദേഹം മത്സരത്തിൽ സ്വന്തമാക്കിയിരുന്നു. മത്സരശേഷം ഈ വിജയത്തെക്കുറിച്ച് സാക്ക സംസാരിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള ഒരു വലിയ വിജയം തങ്ങൾ ലക്ഷ്യം വെച്ച് കൊണ്ട് തന്നെയാണ് കളിക്കളത്തിലേക്ക് ഇറങ്ങിയത് എന്നാണ് സാക്ക പറഞ്ഞിട്ടുള്ളത്.ചോരയുടെ മണം കിട്ടിയതിനാൽ കൊല്ലാനുറച്ച് തന്നെയാണ് ഇറങ്ങിയത് എന്നാണ് ഈ സൂപ്പർ താരം പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Bukayo Saka became the youngest player to score 50 goals for Arsenal since Frank Stapleton in 1978 ✨ pic.twitter.com/p1Z6jSnJvV
— Sky Sports Premier League (@SkySportsPL) February 12, 2024
” ആദ്യപകുതിയിൽ തന്നെ നാല് ഗോളുകൾ നേടാൻ ഞങ്ങൾക്ക് കഴിഞ്ഞിരുന്നു. വീണ്ടും കൂടുതൽ ഗോളുകൾ നേടാനുള്ള അവസരങ്ങൾ ഞങ്ങൾക്കുണ്ടായിരുന്നുവെങ്കിലും നേടാൻ കഴിഞ്ഞിരുന്നില്ല.എനിക്ക് ഉൾപ്പെടെ ഒരുപാട് അവസരങ്ങൾ കിട്ടി.ഇന്ന് ഞങ്ങൾക്ക് ചോരയുടെ ഗന്ധം കിട്ടുകയായിരുന്നു. അതുകൊണ്ടുതന്നെ കൊല്ലാൻ ഉറച്ചു തന്നെയാണ് ഇറങ്ങിയത്.തീർച്ചയായും മികച്ച രൂപത്തിൽ കളിക്കാനും ഗോളുകൾ നേടാനും ഞങ്ങൾക്ക് കഴിഞ്ഞു. ഞങ്ങൾ വളരെയധികം ഹാപ്പിയാണ് ” ഇതാണ് സാക്ക പറഞ്ഞിട്ടുള്ളത്.
ഇന്നലത്തെ മത്സരത്തിൽ ഇരട്ട ഗോളുകൾ നേടിയതോടുകൂടി ആഴ്സണലിന് വേണ്ടി 50 ഗോളുകൾ പൂർത്തിയാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. 210 മത്സരങ്ങളിൽ നിന്ന് ആകെ 51 ഗോളുകളാണ് സാക്ക ക്ലബ്ബിന് വേണ്ടി സ്വന്തമാക്കിയിട്ടുള്ളത്. കൂടാതെ 49 അസിസ്റ്റുകളും കരസ്ഥമാക്കിയിട്ടുണ്ട്. ആകെ 100 ഗോൾ പങ്കാളിത്തങ്ങൾ ഈ 22കാരൻ ക്ലബ്ബിനുവേണ്ടി നേടിക്കഴിഞ്ഞു.