ചിലപ്പോൾ വിൽക്കേണ്ടി വരും,എന്ത് സംഭവിക്കുമെന്നറിയില്ല : ബെർണാഡോ സിൽവ ബാഴ്സയിലേക്ക് എത്താനുള്ള സാധ്യതകൾ തള്ളികളയാതെ പെപ്!
ഈ ട്രാൻസ്ഫർ ജാലകത്തിൽ ചില സൂപ്പർതാരങ്ങളെ മാഞ്ചസ്റ്റർ സിറ്റിക്ക് കൈവിടേണ്ടി വന്നിരുന്നു.റഹീം സ്റ്റെർലിംഗ്,ഗബ്രിയേൽ ജീസസ്,സിൻചെങ്കോ എന്നിവരൊക്കെ ക്ലബ്ബ് വിട്ടിരുന്നു. മാത്രമല്ല മറ്റൊരു ബെർണാഡോ സിൽവ കൂടി ക്ലബ്ബ് വിടാനുള്ള ഒരുക്കത്തിലാണ്.
ഇതേക്കുറിച്ച് കഴിഞ്ഞ ദിവസം മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകനായ പെപ് ഗ്വാർഡിയോളയോട് ചോദിക്കപ്പെട്ടിരുന്നു.ബെർണാഡോ സിൽവ സിറ്റിയിൽ തുടരാനാണ് താൻ ആഗ്രഹിക്കുന്നതെന്നും എന്നാൽ അദ്ദേഹത്തിന്റെ കാര്യത്തിൽ എന്ത് സംഭവിക്കുമെന്നറിയില്ല എന്നുമാണ് പെപ് പറഞ്ഞിട്ടുള്ളത്. ചിലപ്പോൾ താരങ്ങളെ വിൽക്കേണ്ടി വരുമെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്.പെപ്പിന്റെ വാക്കുകൾ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) August 5, 2022
” താരങ്ങളുടെ ആഗ്രഹം അനുസരിച്ചാണ് കാര്യങ്ങൾ നടപ്പിലാക്കുക. ചിലപ്പോൾ താരങ്ങളെ വിൽക്കേണ്ടി വന്നേക്കും.ഹാപ്പിയായിട്ടുള്ള താരങ്ങളെയാണ് എനിക്ക് ഇവിടെ ആവശ്യം.ബെർണാഡോ സിൽവ ഇവിടെ തുടരുന്നതിനെയാണ് ഞാൻ ഇഷ്ടപ്പെടുന്നത്. ലോക്കർ റൂമിലെ വളരെ സ്പെഷ്യലായിട്ടുള്ള ഒരു താരമാണ് സിൽവ. പക്ഷേ അദ്ദേഹത്തിന്റെ കാര്യത്തിൽ എന്ത് സംഭവിക്കുമെന്ന് എനിക്കറിയില്ല. അദ്ദേഹം തുടരുകയാണെങ്കിൽ അത് പെർഫെക്റ്റായ ഒരു കാര്യമായിരിക്കും. അദ്ദേഹം ക്ലബ്ബ് വിടുകയാണെങ്കിൽ,ഇതൊക്കെ ഫുട്ബോളിൽ സാധാരണമായ ഒരു കാര്യം മാത്രമാണ്.ഒരു വ്യക്തിയുടെ ആഗ്രഹങ്ങൾക്ക് തടസ്സം നിൽക്കുന്ന ഒരാളല്ല ഞാൻ.കാരണം ഒരാളുടെ ഫുട്ബോൾ കരിയർ എന്നുള്ളത് വളരെ ചെറുതാണ്.ക്ലബ്ബിന് വേണ്ടി ഞാൻ സംസാരിക്കും. പക്ഷേ തീരുമാനങ്ങൾ എടുക്കേണ്ടത് അവരാണ് ” ഇതാണ് പെപ് പറഞ്ഞിട്ടുള്ളത്.
ചുരുക്കത്തിൽ സിൽവയെ കൈവിടാൻ മാഞ്ചസ്റ്റർ സിറ്റിയും പെപ്പും ഒരുക്കമാണ്. പക്ഷേ താരത്തിന് വേണ്ടി ആവശ്യപ്പെടുന്ന തുക നൽകാൻ നിലവിൽ താരത്തെ ഏറ്റവും കൂടുതൽ ലക്ഷ്യം വെക്കുന്ന ബാഴ്സക്ക് കഴിയുമോ എന്നുള്ളതാണ് പ്രധാനപ്പെട്ട ഒരു ചോദ്യചിഹ്നം.