ചരിത്രം കുറിച്ച് ബ്രന്റ്ഫോർഡ്, അട്ടിമറിച്ചത് ആഴ്സണലിനെ!
2021/22 പ്രീമിയർ ലീഗ് സീസണിന് അട്ടിമറിയോടെ തുടക്കം. കരുത്തരായ ആഴ്സണലിനെയാണ് പുതുതായി പ്രീമിയർ ലീഗിലേക്ക് എത്തിയ ബ്രന്റ്ഫോർഡ് അട്ടിമറിച്ചത്. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് സ്വന്തം മൈതാനത്ത് വിജയം കൊയ്തത്. ബ്രന്റ്ഫോർഡിന് വേണ്ടി സെർജി കാനോസ്,ക്രിസ്ത്യൻ നോർഗാർഡ് എന്നിവരാണ് ഗോളുകൾ നേടിയത്.മത്സരത്തിൽ ഗണ്ണേഴ്സ് ആധിപത്യം പുലർത്തിയിരുന്നുവെങ്കിലും ഗോളുകൾ നേടാൻ കഴിയാതെ പോയത് തിരിച്ചടിയാവുകയായിരുന്നു.
Tonight we made this our home#BrentfordFC #BREARS pic.twitter.com/Hmx1t9oeRL
— Brentford FC (@BrentfordFC) August 13, 2021
മത്സരത്തിന്റെ 22-ആം മിനുട്ടിലാണ് കാനോസ് ബ്രന്റ്ഫോർഡിന്റെ ആദ്യഗോൾ നേടിയത്.പിന്നോക്കിന്റെ പാസിൽ നിന്നാണ് താരം ഗോൾ നേടിയത്.പിന്നീട് 73-ആം മിനുട്ടിലാണ് രണ്ടാം ഗോൾ പിറന്നത്. ബോക്സിൽ കൂട്ടപൊരിച്ചിലിനൊടുവിൽ ഒരു ഹെഡറിലൂടെയാണ് നോർഗാർഡ് ഗോളുകൾ കണ്ടെത്തിയത്.ഇതോടെ ബ്രന്റ്ഫോർഡ് വിജയം ഉറപ്പിക്കുകയായിരുന്നു.74 വർഷങ്ങൾക്ക് ശേഷമാണ് ബ്രന്റ്ഫോർഡ് ടോപ് ഫ്ലൈറ്റ് ലീഗിൽ ഒരു വിജയം നേടുന്നത്.
അതേസമയം മാഞ്ചസ്റ്റർ യുണൈറ്റഡ്, ചെൽസി, ലിവർപൂൾ എന്നിവരെല്ലാം പ്രീമിയർ ലീഗിൽ ഇന്ന് കളത്തിലേക്കിറങ്ങുന്നുണ്ട്.