ഗോൾമഴ പെയ്യിച്ച് സിറ്റി, മൂന്നിൽ മൂന്നും തോറ്റ് ആഴ്സണൽ!
പ്രീമിയർ ലീഗിൽ നടന്ന മൂന്നാം റൗണ്ട് പോരാട്ടത്തിൽ നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിക്ക് തകർപ്പൻ ജയം. എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് ആഴ്സണലിനെയാണ് സിറ്റി തകർത്തു വിട്ടത്.രണ്ട് ഗോളും ഒരു അസിസ്റ്റുമായി തിളങ്ങിയ ഫെറാൻ ടോറസാണ് സിറ്റി നിരയിൽ തിളങ്ങിയത്. ബ്രസീലിയൻ താരം ജീസസ് ഒരു ഗോളും ഒരു അസിസ്റ്റും നേടി.ഗുണ്ടോഗൻ, റോഡ്രി എന്നിവരാണ് ശേഷിച്ച ഗോളുകൾ നേടിയത്.ജയത്തോടെ സിറ്റി ഒന്നാമത് എത്തിയപ്പോൾ മൂന്നിൽ മൂന്നും തോറ്റ ആഴ്സണൽ അവസാന സ്ഥാനക്കാരാണ്.
FULL-TIME | What an afternoon at the Etihad! 🤩
— Manchester City (@ManCity) August 28, 2021
🔷 5-0 🔴 #ManCity | https://t.co/axa0klD5re pic.twitter.com/DIfDHTKEFO
മത്സരത്തിന്റെ ഏഴാം മിനുട്ടിൽ തന്നെ ജീസസിന്റെ അസിസ്റ്റിൽ നിന്ന് ഗുണ്ടോകൻ ഗോൾ നേടിയിരുന്നു.12-ആം മിനുട്ടിൽ ഫെറാൻ ലീഡ് ഉയർത്തി.35-ആം മിനുട്ടിൽ ഷാക്ക റെഡ് കാർഡ് കണ്ട് പുറത്ത് പോയത് ഗണ്ണേഴ്സിന് തിരിച്ചടിയായി.43-ആം മിനുട്ടിൽ ഗ്രീലിഷിന്റെ അസിസ്റ്റിൽ നിന്ന് ജീസസ് ഗോൾ നേടി.53-ആം മിനുട്ടിൽ ടോറസിന്റെ അസിസ്റ്റിൽ നിന്ന് റോഡ്രി ഗോൾ നേടിയതോടെ ലീഡ് നാലായി.84-ആം മിനിറ്റിൽ മഹ്റസിന്റെ ക്രോസിൽ നിന്ന് ഒരു ഹെഡറിലൂടെ ടോറസ് തന്റെ രണ്ടാം ഗോൾ നേടിയപ്പോൾ സിറ്റിയുടെ ഗോൾപട്ടിക പൂർത്തിയായി.