ഗോളടിച്ച് ലൂയിസ്, ട്വിറ്റർ കമന്ററിയുമായി ഓസിൽ, വിജയിച്ചു കയറി ആഴ്സണൽ !
ഇന്നലെ യൂറോപ്പ ലീഗിൽ നടന്ന മത്സരത്തിൽ പ്രീമിയർ ലീഗ് വമ്പൻമാരായ ആഴ്സണലിന് വിജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് റാപിഡ് വിയന്നയെ തോൽപ്പിച്ചത്. ഒരു ഗോളിന് പിറകിൽ നിന്ന ശേഷമാണ് ആഴ്സണൽ തിരിച്ചടിച്ചത്. 51-ആം മിനുട്ടിൽ ഗോൾകീപ്പർ ഗോൾ കീപ്പർ ലെനോയുടെ പിഴവിൽ നിന്നും ലഭിച്ച പന്ത് വിയന്ന താരം ഫൗന്റസ് ഗോളാക്കി മാറ്റുകയായിരുന്നു. ഈ ഗോളിന് എഴുപതാം മിനുട്ടിലാണ് ആഴ്സണൽ മറുപടി നൽകിയത്. പെപെയുടെ ഫ്രീകിക്കിൽ നിന്ന് ഒരു ഹെഡറിലൂടെയാണ് ലൂയിസ് ഗോളാക്കി മാറ്റിയത്. തുടർന്ന് നാലു മിനുട്ടിന് ശേഷം ഓബമയാങ് ആഴ്സണലിന്റെ വിജയഗോൾ കണ്ടെത്തുകയായിരുന്നു. ബെല്ലറിന്റെ പാസിൽ നിന്നാണ് ഓബമയാങ് ഗോൾ കണ്ടെത്തിയത്.
Okay then, let's go Gunners!!! 😁❤️💪🏼 #UEL #COYG #YaGunnersYa #M1Ö @Arsenal pic.twitter.com/aNIDFewHyy
— Mesut Özil (@MesutOzil1088) October 22, 2020
ജയത്തോടെ മൂന്ന് പോയിന്റുമായി ആഴ്സണൽ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്താണ്. അതേസമയം തന്നെ ടീമിൽ ഉൾപ്പെടുത്താത്തതിലുള്ള പ്രതിഷേധമെന്ന രൂപേണ ട്വിറ്ററിൽ കമന്ററി നടത്തി ഓസിൽ ആരാധകശ്രദ്ധ പിടിച്ചു പറ്റി. എനിക്ക് കളത്തിൽ ടീമിനെ സപ്പോർട്ട് ചെയ്യാൻ കഴിയാത്തതിനാൽ ഞാൻ വീട്ടിലിരുന്നു കൊണ്ട് ടീമിനെ സപ്പോർട്ട് ചെയ്യുന്നു എന്ന തലകെട്ടോടെയാണ് ഓസിൽ കമന്ററി ആരംഭിച്ചത്. തുടർന്ന് തന്റെ ട്വിറ്ററിൽ മത്സരത്തിന്റെ ഓരോ പ്രധാനപ്പെട്ട സംഭവങ്ങളും കമന്ററി രൂപത്തിൽ ട്വിറ്ററിൽ കുറിക്കുകയായിരുന്നു.ഇത് ആരാധകർക്കിടയിൽ വലിയ രൂപത്തിൽ ശ്രദ്ധ പിടിച്ചു പറ്റി. യൂറോപ്പ ലീഗിനും പ്രീമിയർ ലീഗിനുമുള്ള സ്ക്വാഡിൽ ഓസിലിനെ ആർട്ടെറ്റ ഉൾപ്പെടുത്തിയിരുന്നില്ല. ഇതിനെ തുടർന്ന് വികാരനിർഭരമായ സന്ദേശം താരം ആരാധകർക്ക് അയച്ചിരുന്നു.
Aubaaaaaaaaaaa !!!! Good job guys! #UEL #YaGunnersYa pic.twitter.com/l2gZnCdPuB
— Mesut Özil (@MesutOzil1088) October 22, 2020