ഗോളടിച്ചതിന് ശേഷം ഷിൻ പാഡ് സെലിബ്രേഷൻ, കാരണം വ്യക്തമാക്കി ജേഡൻ സാഞ്ചോ!
ഇന്നലെ യുവേഫ യൂറോപ്പ ലീഗിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡിന് സാധിച്ചിരുന്നു. എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു യുണൈറ്റഡ് ഷെറിഫിനെ പരാജയപ്പെടുത്തിയത്. സൂപ്പർ താരങ്ങളായ ജേഡൻ സാഞ്ചോ,ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരുടെ ഗോളുകളാണ് യുണൈറ്റഡിന് ഈ വിജയം സമ്മാനിച്ചിട്ടുള്ളത്.
മത്സരത്തിന്റെ പതിനേഴാം മിനിറ്റിൽ എറിക്സണിന്റെ അസിസ്റ്റിൽ നിന്നായിരുന്നു സാഞ്ചോ മനോഹരമായ ഒരു ഗോൾ നേടിയത്. ഈ ഗോളിന് ശേഷം തന്റെ ഷിൻ പാഡ് അഥവാ കാലിൽ ധരിക്കുന്ന പാഡ് ഉയർത്തിക്കൊണ്ടുള്ള ഒരു ഗോൾ സെലിബ്രേഷനായിരുന്നു താരം നടത്തിയിരുന്നത്. സാഞ്ചോയുടെ ചിത്രമുള്ള ആ പാഡ് ഒരു കുഞ്ഞു ആരാധകനായിരുന്നു താരത്തിന് സമ്മാനിച്ചിരുന്നത്.
ഇതേക്കുറിച്ച് സാഞ്ചോ കൂടുതൽ കാര്യങ്ങൾ പങ്കുവെച്ചിട്ടുണ്ട്. അതായത് ഈ പാഡ് താൻ ധരിക്കുന്നുണ്ട് എന്നുള്ളത് ആ കുട്ടി ആരാധകനെ അറിയിക്കാൻ വേണ്ടിയാണ് താൻ ഈ സെലിബ്രേഷൻ നടത്തിയത് എന്നാണ് സാഞ്ചോ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
This is for you Jacob, Young Legend 🙏🏼❤️ pic.twitter.com/asQCZMtLSv
— Jadon Sancho (@Sanchooo10) September 15, 2022
“ഈ പാഡുകൾ ധരിക്കാമോ എന്ന് അദ്ദേഹം എന്നോട് ചോദിച്ചിരുന്നു.തീർച്ചയായും ധരിക്കാമെന്ന് ഞാൻ അദ്ദേഹത്തോട് പറയുകയും ചെയ്തു. അദ്ദേഹം എനിക്ക് നൽകിയ പാഡുകൾ ഞാൻ ധരിക്കുന്നുണ്ട് എന്ന് കാണിക്കാൻ വേണ്ടിയാണ് ആ സെലിബ്രേഷൻ നടത്തിയത് ” ഇതാണ് സാഞ്ചോ പറഞ്ഞിട്ടുള്ളത്.
✅ Jadon Sancho gets given a custom pair of shin pads from a fan! #MUFC
— UtdPlug (@UtdPlug) September 10, 2022
🎥 @jacob_manutd
pic.twitter.com/UakJB5MvhN
ജേക്കബ് എന്ന പേരുള്ള ഒരു യങ്ങ് യുണൈറ്റഡ് ആരാധകനാണ് സാഞ്ചോക്ക് ഈ പാഡുകൾ സമ്മാനിച്ചിരുന്നത്. അതിന്റെ വീഡിയോ ദിവസങ്ങൾക്കു മുമ്പെ വൈറലാവുകയും ചെയ്തിരുന്നു. മാത്രമല്ല ഈ സെലിബ്രേഷൻ നിങ്ങൾക്ക് വേണ്ടിയുള്ളതാണ് ജേക്കബ് എന്ന ക്യാപ്ഷനോട് കൂടി ഇന്നലത്തെ മത്സരത്തിനുശേഷം സാഞ്ചോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.