കൗലിബലി മാഞ്ചസ്റ്റർ സിറ്റിയിലേക്ക്, ഓഫർ ചെയ്തിരിക്കുന്നത് വമ്പൻ തുക

യൂറോപ്പിലെ മികച്ച ഡിഫൻഡർമാരിലൊരാളായി വാഴ്ത്തപ്പെടുന്ന കൗലിബലി മാഞ്ചസ്റ്റർ സിറ്റിയിലേക്കെന്ന് റിപ്പോർട്ടുകൾ. ഇറ്റാലിയൻ മാധ്യമമായ ഇൽ മാറ്റിനോ ആണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. വമ്പൻമാരായ പിഎസ്ജി, റയൽ മാഡ്രിഡ്‌, ബാഴ്സലോണ, ന്യൂ കാസിൽ യുണൈറ്റഡ് എന്നിവരെ പിന്തള്ളിയാണ് മാഞ്ചസ്റ്റർ സിറ്റി താരത്തെ സ്വന്തമാക്കാനൊരുങ്ങുന്നത്. 72 മില്യൺ പൗണ്ട് (80 മില്യൺ യുറോ ) ആണ് ഈ ഇരുപത്തിയൊൻപതുകാരനായ താരത്തിന് വേണ്ടി സിറ്റി മുടക്കാനൊരുങ്ങുന്നത്.താരത്തെ സ്വന്തമാക്കാൻ ശക്തമായ രീതിയിൽ ന്യൂകാസിൽ രംഗത്തുണ്ടായിരുന്നുവെങ്കിലും അവരെ പിന്തള്ളാൻ സിറ്റിക്ക് കഴിഞ്ഞു എന്നാണ് വാർത്തകൾ. ഈ സീസണോടെ താരം നാപോളി വിടാൻ ഉദ്ദേശിക്കുന്നതായി വ്യക്തമായിരുന്നു.

വിജയകരമായ ആറു വർഷത്തിന് ശേഷമാണ് താരം നാപോളി വിടാൻ തീരുമാനമെടുത്തിരിക്കുന്നത്. ഈ സീസണിൽ കോപ്പ ഇറ്റാലിയ ഫൈനലിൽ യുവന്റസിനെ തറപറ്റിച്ചു കൊണ്ട് കിരീടം നേടാൻ താരത്തിനും നാപോളിക്കും കഴിഞ്ഞിരുന്നു. അഞ്ച് വർഷത്തെ കരാറിലായിരിക്കും താരം സിറ്റിയിൽ എത്തുക. താരത്തിനെ ക്ലബിൽ എത്തിക്കാൻ പെപ് ഗ്വാർഡിയോള ക്ലബിനോട് ആവിശ്യപ്പെട്ടിട്ടുണ്ട്. ഈ സീസണിൽ 24 മത്സരങ്ങളിൽ നാപോളിക്ക് വേണ്ടി താരം കളത്തിലിറങ്ങിയിട്ടുണ്ട്. ജനുവരിയിൽ പരിക്ക് മൂലം ബാക്കിയുള്ള മത്സരങ്ങൾ താരത്തിന് നഷ്ടമായിരുന്നു. ലപോർട്ട, ഫെർണാണ്ടിഞ്ഞോ, ഓട്ടമെന്റി എന്നിവർക്കൊപ്പം താരം കൂടി എത്തുന്നതോടെ പ്രതിരോധം ശക്തമാവും എന്നാണ് പെപ്പിന്റെ കണക്കൂകൂട്ടലുകൾ.

Leave a Reply

Your email address will not be published. Required fields are marked *