ക്ലോപിന്റെ യഥാർത്ഥ പിൻഗാമി: സാബിക്ക് വേണ്ടി ശബ്ദമുയർത്തി ലിവർപൂൾ ലെജൻഡ്.
ലിവർപൂളിന്റെ പരിശീലകനായ യുർഗൻ ക്ലോപ് തന്റെ സിംഹാസനം ഒഴിയുകയാണ്.ഈ സീസണിന് ശേഷം ലിവർപൂളിന്റെ പരിശീലക സ്ഥാനത്ത് നിന്നും താൻ പടിയിറങ്ങുകയാണ് എന്നുള്ള കാര്യം ക്ലോപ് തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞു. ലിവർപൂൾ ആരാധകർക്ക് വളരെയധികം ഷോക്കിങ്ങായ വാർത്ത തന്നെയായിരുന്നു ഇത്. 2015 മുതൽ ലിവർപൂളിന്റെ പരിശീലക സ്ഥാനത്ത് തുടരുന്ന വ്യക്തിയാണ് യുർഗൻ ക്ലോപ്.
ലിവർപൂളിനെ മികച്ച രൂപത്തിലേക്ക് മാറ്റിയെടുക്കാൻ ക്ലോപിന് സാധിച്ചിട്ടുണ്ട്.ഇനി അദ്ദേഹത്തിന്റെ പിൻഗാമിയായി കൊണ്ട് ആര് പരിശീലക സ്ഥാനത്തേക്ക് എത്തും എന്ന ചർച്ചകൾ സജീവമാണ്. ലിവർപൂൾ ഇതിഹാസമായ ജാമി കാരഗർ ഇപ്പോൾ ശബ്ദം ഉയർത്തിയിട്ടുള്ളത് സാബി അലോൺസോക്ക് വേണ്ടിയാണ്. ക്ലോപിന്റെ നാച്ചുറൽ പിൻഗാമി എന്നാണ് സാബിയെ കാരഗർ വിശേഷിപ്പിച്ചിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Xabi Alonso knows ball 👀 pic.twitter.com/5BANIowk6Y
— GOAL (@goal) January 26, 2024
” ലിവർപൂൾ പരിശീലകനാവാൻ വേണ്ടി ജനിച്ചവനാണ് യുർഗൻ ക്ലോപ്പെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അതുപോലെതന്നെയാണ് എനിക്ക് സാബി അലോൺസോയുടെ കാര്യത്തിലും തോന്നുന്നത്. അദ്ദേഹമാണ് നാച്ചുറൽ പിൻഗാമിയായി കൊണ്ട് പരിഗണിക്കപ്പെടുന്നത്.അദ്ദേഹം എന്റെ മുൻ സഹതാരം കൂടിയാണ്.പലരും അദ്ദേഹത്തെ കൊണ്ടുവരാൻ ആവശ്യപ്പെടുന്നുണ്ട്.സാബിക്ക് ലിവർപൂളിൽ അവസരം ലഭിക്കണം എന്ന് തന്നെയാണ് ഞാനും ആഗ്രഹിക്കുന്നത് ” ഇതാണ് കാരഗർ പറഞ്ഞിട്ടുള്ളത്.
മുൻപ് ലിവർപൂളിന് വേണ്ടിയും റയൽ മാഡ്രിഡിന് വേണ്ടിയും കളിച്ചിട്ടുള്ള താരമാണ് സാബി അലോൺസോ. നിലവിൽ ജർമ്മൻ ക്ലബ്ബായ ബയേർ ലെവർകൂസന്റെ പരിശീലകനായി കൊണ്ടാണ് സാബിയുള്ളത്.അദ്ദേഹത്തിന് കീഴിൽ മികച്ച പ്രകടനം നടത്താൻ അവർക്ക് സാധിക്കുന്നുണ്ട് ബുണ്ടസ്ലിഗയിൽ 18 മത്സരങ്ങളിൽ നിന്ന് ഒരു തോൽവി പോലും അറിയാത്ത അവർ ഒന്നാം സ്ഥാനത്താണ് തുടരുന്നത്.