ക്ലബ് വിട്ട ബ്രസീലിയൻ സൂപ്പർ താരത്തിന്റെ സ്ഥാനത്തേക്ക് ലീഡ്സ് താരത്തെ സ്വന്തമാക്കി സിറ്റി!
ഈ സീസണോടു കൂടിയായിരുന്നു മാഞ്ചസ്റ്റർ സിറ്റിയുടെ ബ്രസീലിയൻ സൂപ്പർതാരമായ ഫെർണാണ്ടിഞ്ഞോയുടെ ക്ലബ്ബുമായുള്ള കരാർ അവസാനിച്ചത്.താരം ഫ്രീ ഏജന്റായി കൊണ്ട് ക്ലബ്ബ് വിടുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ മറ്റൊരു മധ്യനിര താരത്തിന് വേണ്ടിയുള്ള അന്വേഷണത്തിലായിരുന്നു നിലവിൽ മാഞ്ചസ്റ്റർ സിറ്റി ഉണ്ടായിരുന്നത്.
ആസ്ഥാനത്തേക്ക് അവർ ഏറ്റവും കൂടുതൽ പരിഗണിച്ചിരുന്നത് ലീഡ്സ് യുണൈറ്റഡിന്റെ ഇംഗ്ലീഷ് താരമായ കാൽവിൻ ഫിലിപ്സിനെയായിരുന്നു. ഇപ്പോഴിതാ താരത്തെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ സിറ്റിക്ക് സാധിച്ചിട്ടുണ്ട്. ലീഡ്സ് യുണൈറ്റഡും സിറ്റിയും താരത്തിന്റെ കാര്യത്തിൽ കരാറിലെത്തിയത് പ്രമുഖ മാധ്യമപ്രവർത്തകനായ ഡേവിഡ് ഓൺസ്റ്റെയിൻ സ്ഥിരീകരിച്ചിട്ടുണ്ട്.
🚨 EXCL: Man City have reached agreement with Leeds to sign midfielder Kalvin Phillips. £42m + £3m — with Darko Gyabi joining #LUFC separately for £5m fixed. Clubs now in process of finalising deal for 26yo England int’l to join #MCFC @TheAthleticUK #LUFC https://t.co/i25RND4Ad5
— David Ornstein (@David_Ornstein) June 24, 2022
ആകെ 45 മില്യൻ പൗണ്ടായിരിക്കും താരത്തിനു വേണ്ടി മാഞ്ചസ്റ്റർ സിറ്റി ചിലവഴിക്കുക.ലീഡ്സ് യുണൈറ്റഡിലൂടെ തന്നെ വളർന്ന താരമാണ് കാൽവിൻ ഫിലിപ്സ്.താരത്തിന്റെ വരവ് മാഞ്ചസ്റ്റർ സിറ്റിയുടെ മധ്യനിരയെ കൂടുതൽ ശക്തമാക്കുമെന്നുള്ള കാര്യത്തിൽ സംശയമില്ല.
ഈ ട്രാൻസ്ഫർ ജാലകത്തിൽ തന്നെയായിരുന്നു സൂപ്പർ താരം എർലിംഗ് ഹാലണ്ടിനെ സിറ്റി സ്വന്തമാക്കിയത്. കൂടാതെ അർജന്റൈൻ സൂപ്പർ സ്ട്രൈക്കറായ ജൂലിയൻ ആൽവരസും അടുത്ത സീസണിൽ മാഞ്ചസ്റ്റർ സിറ്റിക്കൊപ്പമുണ്ടായിരിക്കും. ചുരുക്കത്തിൽ വളരെ ശക്തമായ ഒരു നിരയെയും കൊണ്ടാണ് പെപ് ഗ്വാർഡിയോള അടുത്ത സീസണിന് ഒരുങ്ങുന്നത്.