ക്ലബ് വിടാനൊരുങ്ങി റിച്ചാർലീസൺ,താല്പര്യം പ്രകടിപ്പിച്ച് മൂന്ന് വമ്പൻ ക്ലബുകൾ!

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് പ്രീമിയർ ലീഗ് ക്ലബ്ബായ എവെർട്ടൻ ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്.ഏകദേശം 440 മില്യൺ യുറോയോളമാണ് കഴിഞ്ഞ മൂന്നു സീസണുകളിലായി എവെർടണിന്റെ നഷ്ടം. അത് മാത്രമല്ല, മോശം പ്രകടനമാണ് നിലവിൽ എവെർടൺ ഈ സീസണിൽ നടത്തുന്നത്.നിലവിൽ 17- ആം സ്ഥാനത്തുള്ള ക്ലബ് തരം താഴ്ത്തപ്പെടുന്നതിന്റെ തൊട്ടരികിലാണ്.

അതുകൊണ്ടുതന്നെ എവെർട്ടണിന്റെ ബ്രസീലിയൻ സൂപ്പർ താരമായ റിച്ചാർലീസൺ ക്ലബ്ബ് വിടാനുള്ള ഒരുക്കത്തിലാണ്.താരത്തെ വരുന്ന ട്രാൻസ്ഫർ ജാലകത്തിൽ വിൽക്കാൻ എവെർടണിന്റെ ഉടമസ്ഥർക്കും പദ്ധതിയുണ്ട്.50 മില്യൺ യുറോയാണ് താരത്തിന്റെ വിലയായി കൊണ്ട് എവെർടൺ ഉദ്ദേശിക്കുന്നത്.

നിലവിൽ മൂന്ന് വമ്പൻ ക്ലബ്ബുകളാണ് താരത്തിൽ താല്പര്യം പ്രകടിപ്പിച്ചിട്ടുള്ളത്. പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒരു സ്ട്രൈക്കറെ ആവശ്യമുണ്ട്. ആസ്ഥാനത്തേക്ക് യുണൈറ്റഡ് റിച്ചാർലീസണെ പരിഗണിക്കുന്നു എന്നാണ് അറിയാൻ കഴിയുന്നത്.കൂടാതെ സ്പാനിഷ് ചിരവൈരികളായ എഫ്സി ബാഴ്സലോണയും റയൽ മാഡ്രിഡും നേരത്തെതന്നെ ഈ ബ്രസീലിയൻ സൂപ്പർ താരത്തിൽ താൽപര്യം പ്രകടിപ്പിച്ചിരുന്നു.പ്രമുഖ മാധ്യമമായ TYC സ്പോർട്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

2018-ൽ വാട്ട്ഫോർഡിൽ നിന്നായിരുന്നു താരം എവെർടണിൽ എത്തിയത്.എവെർടണ് വേണ്ടി 142 മത്സരങ്ങൾ കളിച്ച താരം 47 ഗോളുകളും നേടിയിട്ടുണ്ട്. നിലവിൽ ബ്രസീലിനു വേണ്ടി മികച്ച പ്രകടനമാണ് റിച്ചാർലീസൺ പുറത്തെടുക്കുന്നത്. അവസാനത്തെ രണ്ട് മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകളാണ് താരം ബ്രസീലിനു വേണ്ടി നേടിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *