ക്ലബ്ബ് വിടുന്ന ബ്രസീലിയൻ സൂപ്പർതാരത്തിന് പകരം പോർച്ചുഗീസ് സൂപ്പർ താരത്തെ എത്തിക്കാൻ ലിവർപൂൾ!

ലിവർപൂളിന്റെ ബ്രസീലിയൻ സൂപ്പർതാരമായ ഫാബിഞ്ഞോ ക്ലബ്ബ് വിടാനുള്ള ഒരുക്കത്തിലാണ്. സൗദി അറേബ്യൻ ക്ലബ്ബായ അൽ ഇത്തിഹാദാണ് അദ്ദേഹത്തെ സ്വന്തമാക്കുക. ഇക്കാര്യത്തിൽ ഒഫീഷ്യൽ സ്ഥിരീകരണം ഉടൻതന്നെ വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. താരം ക്ലബ്ബ് വിട്ടാൽ ഒരു ഡിഫൻസീവ് മിഡ്ഫീൽഡറെ ലിവർപൂളിന് ആവശ്യമായി വരും.

ആ സ്ഥാനത്തേക്ക് ഇപ്പോൾ ലിവർപൂൾ ഏറ്റവും കൂടുതൽ പരിഗണിക്കുന്നത് പോർച്ചുഗീസ് സൂപ്പർ താരമായ പലീഞ്ഞയെയാണ്. മറ്റൊരു ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ഫുൾഹാമിന്റെ താരമാണ് പലീഞ്ഞ. അദ്ദേഹത്തെ സ്വന്തമാക്കാൻ നിരവധി ക്ലബ്ബുകൾ രംഗത്തുണ്ട്. പ്രമുഖ മാധ്യമമായ ഈവനിംഗ് സ്റ്റാൻഡേർഡാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

നേരത്തെ വെസ്റ്റ് ഹാം യുണൈറ്റഡ് ഈ താരത്തിൽ താൽപര്യം പ്രകടിപ്പിക്കുകയും 45 മില്യൺ പൗണ്ടിന്റെ ഒരു ഓഫർ നൽകുകയും ചെയ്തിരുന്നു.എന്നാൽ അത് ഫുൾഹാം നിരസിക്കുകയായിരുന്നു. എന്തെന്നാൽ ഈ പോർച്ചുഗീസ് താരത്തിന് വേണ്ടി ക്ലബ്ബ് ആവശ്യപ്പെടുന്നത് 60 മില്യൺ പൗണ്ട് ആണ്. ഈ തുക നൽകുക എന്നത് ലിവർപൂളിനെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുള്ള കാര്യമല്ല. പക്ഷേ ഈയിടെ പലീഞ്ഞക്ക് അദ്ദേഹത്തിന്റെ ഷോൾഡറിന് ഗുരുതരമായി പരിക്കേറ്റിരുന്നു.ഒരുപാട് കാലം അദ്ദേഹം പുറത്തിരിക്കേണ്ടി വരും എന്നാണ് സൂചനകൾ.

അതൊരുപക്ഷേ ഈ ഡീലിനെ ബാധിച്ചേക്കാം എന്നും റിപ്പോർട്ടുകൾ ഉണ്ട്. ഈ താരത്തിന്റെ പരിക്ക് ഗുരുതരമാണ് എന്ന സ്ഥിരീകരിക്കപ്പെട്ടാൽ ഒരുപക്ഷേ ലിവർപൂൾ മറ്റു താരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചേക്കാം.ഫാബിഞ്ഞോയെ നൽകുന്നതിലൂടെ 40 മില്യൺ പൗണ്ടാണ് ലിവർപൂളിന് ലഭിക്കുക. ഇനിമുതൽ ഈ ട്രാൻസ്ഫർ വിൻഡോയിൽ കൂടുതൽ ആക്റ്റീവാവുമെന്നുള്ള കാര്യം ലിവർപൂൾ പരിശീലകൻ ക്ലോപ് തുറന്നു പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *