ക്രൂസിനെ സ്വന്തമാക്കണം, നീക്കങ്ങൾ ആരംഭിച്ച് മാഞ്ചസ്റ്റർ സിറ്റി!

റയൽ മാഡ്രിഡിന്റെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിൽ ഒരാളാണ് ടോണി ക്രൂസ്. കഴിഞ്ഞ കുറെ വർഷങ്ങളായി റയലിന്റെ മധ്യനിരയിലെ സ്ഥിര സാന്നിധ്യമാണ് ഇദ്ദേഹം. റയൽ സമീപകാലത്ത് സ്വന്തമാക്കിയ നേട്ടങ്ങളിൽ എല്ലാം തന്നെ ഇദ്ദേഹത്തിന്റെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്. 2014 റയൽ മാഡ്രിഡിൽ എത്തിയ ഈ താരം വളരെ ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ അവരുടെ അഭിവാജ്യ ഘടകമായി മാറുകയായിരുന്നു.

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ അദ്ദേഹത്തിന്റെ കോൺട്രാക്ട് പൂർണമായിരുന്നുവെങ്കിലും റയൽ മാഡ്രിഡ് അത് പുതുക്കിയിരുന്നു. ഒരു വർഷത്തേക്കായിരുന്നു താരം കരാർ പുതുക്കിയിരുന്നത്.അതായത് അടുത്ത സമ്മറിൽ അദ്ദേഹത്തിന്റെ കോൺട്രാക്ട് അവസാനിക്കും. അതുകൊണ്ടുതന്നെ താരത്തെ ഫ്രീ ഏജന്റായി കൊണ്ട് സ്വന്തമാക്കാൻ ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റിക്ക് താൽപര്യമുണ്ട്.

അവർ ടോണി ക്രൂസിന് വലിയ ഒരു സാലറി വാഗ്ദാനം ചെയ്തിട്ടുണ്ട്. 13 മില്യൺ പൗണ്ടാണ് ഒരു സീസണിന് സാലറി ആയിക്കൊണ്ട് സിറ്റി വാഗ്ദാനം ചെയ്തിട്ടുള്ളത്. അതായത് റയൽ മാഡ്രിഡിൽ ക്രൂസ് സമ്പാദിക്കുന്നതിന്റെ ഇരട്ടി വരുമിത്.പക്ഷേ അദ്ദേഹം റയൽ വിട്ടുകൊണ്ട് സിറ്റിയിലേക്ക് പോകുമോ എന്നത് ഇപ്പോഴും വലിയ ഒരു ചോദ്യചിഹ്നമാണ്.എന്തെന്നാൽ നേരത്തെ തന്നെ ഫുട്ബോളിൽ നിന്നും വിരമിക്കാൻ ആലോചിച്ച ഒരു താരമാണ് ടോണി ക്രൂസ്.

റയലുമായി കരാർ പുതുക്കുന്നില്ലെങ്കിൽ അദ്ദേഹം വിരമിക്കാനാണ് സാധ്യതയെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.ജർമ്മനിയുടെ ദേശീയ ടീമിൽ നിന്നും നേരത്തെ വിരമിച്ചിട്ടുള്ള ഒരു താരം കൂടിയാണ് ക്രൂസ്.ഏതായാലും താരത്തെ കൺവിൻസ് ചെയ്യുക എന്നതാണ് സിറ്റിക്കും പരിശീലകനും മുന്നിലുള്ള വെല്ലുവിളി.ക്രൂസിനെ സ്വന്തമാക്കാൻ കഴിഞ്ഞാൽ അതെ സിറ്റിയെ സംബന്ധിച്ചിടത്തോളം വലിയ ഒരു മുതൽക്കൂട്ട് തന്നെയായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *