ക്രിസ്റ്റ്യാനോ, സലാ, റഫീഞ്ഞ, പ്രീമിയർ ലീഗിലെ ടോപ് സ്‌കോറർമാരെ അറിയാം!
പ്രീമിയർ ലീഗിലെ പതിനേഴ് റൗണ്ട് മത്സരങ്ങളാണ് ഇപ്പോൾ പൂർത്തിയായിട്ടുള്ളത്. എന്നാൽ കോവിഡ് പ്രശ്നങ്ങൾ കാരണം ചില ടീമുകൾക്ക് മുഴുവൻ മത്സരങ്ങളും പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല. ഏതായാലും പ്രീമിയർ ലീഗിലെ ഗോൾഡൻ ബൂറ്റിനുള്ള പോരാട്ടം തുടരുകയാണ്.വ്യക്തമായ ആധിപത്യത്തോട് കൂടി ലിവർപൂൾ സൂപ്പർ താരം മുഹമ്മദ് സലായാണ് ഒന്നാമതുള്ളത്.15 ഗോളുകളാണ് സലാ ലീഗിൽ നേടിയിട്ടുള്ളത്. രണ്ടാം സ്ഥാനത്തുള്ള ജാമി വാർഡി ആറ് ഗോളുകൾക്ക് പിറകിലാണ്. സൂപ്പർ താരം ക്രിസ്റ്റ്യാനോ നാലാം സ്ഥാനത്താണുള്ളത്. ഏതായാലും നിലവിൽ ഈ സീസണിൽ പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ 10 താരങ്ങളെ പരിശോധിക്കാം.
— Murshid Ramankulam (@Mohamme71783726) December 18, 2021
1-Mohamed Salah | Liverpool | 15 goals
2-Jamie Vardy | Leicester City | 9 goals
3-Diogo Jota | Liverpool | 9 goals
4-Cristiano Ronaldo | Man Utd | 7 goals
5-Emmanuel Dennis | Watford | 7 goals
6-Raphinha | Leeds United | 7 goals
7-Sadio Mane | Liverpool | 7 goals
8-Bernardo Silva | Man City | 7 goals
9-Mason Mount | Chelsea | 7 Goals
10-Emile Smith Rowe | Arsenal | 6 goals
ഇതാണ് ആദ്യ പത്ത് സ്ഥാനക്കാർ.കഴിഞ്ഞ തവണ 23 ഗോളുകൾ നേടിയ ഹാരി കെയ്നായിരുന്നു ഗോൾഡൻ ബൂട്ട് നേടിയിരുന്നത്. ഇത്തവണ ആര് നേടുമെന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ ഉള്ളത്.