ക്രിസ്റ്റ്യാനോ വിരമിക്കുമ്പോൾ അദ്ദേഹം ആരായിരുന്നുവെന്ന് നിങ്ങൾക്ക് മനസ്സിലാവും : ബെർബറ്റോവ്
ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരിച്ചെത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇപ്പോഴും ഫുട്ബോൾ ലോകത്തെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുകയാണ്.പ്രീമിയർ ലീഗിലെ ഏഴ് ഗോളുകൾ അടക്കം ഈ സീസണിൽ 13 ഗോളുകൾ താരം നേടിയിട്ടുണ്ട്.പ്രായത്തിന്റെ അവശതകൾ ക്രിസ്റ്റ്യാനോയെ അലട്ടുന്നില്ല എന്നുള്ളത് ഇതിൽ നിന്നും വ്യക്തമാണ്.
ഏതായാലും ക്രിസ്റ്റ്യാനോ റൊണാൾഡോയെ പ്രശംസിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണിപ്പോൾ അദ്ദേഹത്തിന്റെ മുൻ സഹതാരമായിരുന്ന ബെർബറ്റോവ്.CR7-ന് ഒപ്പമുള്ള ഓരോ സെഷനും ഒരു യുദ്ധം പോലെയാണെന്നും ക്രിസ്റ്റ്യാനോ വിരമിക്കുമ്പോൾ അദ്ദേഹം ആരായിരുന്നുവെന്ന് നിങ്ങൾക്ക് മനസ്സിലാവുമെന്നുമാണ് ബെർബ അറിയിച്ചിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
🗣 Dimitar Berbatov on Cristiano Ronaldo:
— Man United News (@ManUtdMEN) December 16, 2021
“I played alongside him for a season at United. He was 100% professional, on and off the pitch. Every session with him was like a war. When the time comes for him to retire, we will realise what an exceptional athlete he was.” 🙌 #MUFC pic.twitter.com/uU3c8O3IOz
” ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പം ഞാൻ മാഞ്ചസ്റ്റർ യുണൈറ്റഡിൽ കളിച്ചിട്ടുണ്ട്.100 ശതമാനം പ്രൊഫഷണലായ താരമാണ് അദ്ദേഹം.കളത്തിന് പുറത്തും അങ്ങനെ തന്നെ. അദ്ദേഹത്തോടൊപ്പമുള്ള ഓരോ സെഷനും ഒരു യുദ്ധം പോലെയാണ്.അദ്ദേഹം വിരമിക്കുന്ന സമയമെത്തുമ്പോൾ അദ്ദേഹം ആരായിരുന്നുവെന്ന് നിങ്ങൾക്ക് മനസ്സിലാവും. അത്ഭുതപ്പെടുത്തുന്ന ഒരു അത്ലറ്റ് തന്നെയാണ് അദ്ദേഹം ” ഇതാണ് ബെർബറ്റോവ് പറഞ്ഞത്.
2008 മുതൽ 2012 വരെ യുണൈറ്റഡിന് വേണ്ടി കളിച്ചിട്ടുള്ള താരമാണ് ബെർബറ്റോവ്. അതായത് ഒരു സീസണാണ് അദ്ദേഹം ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പം കളിച്ചിട്ടുള്ളത്.